News - 2024

ഇറ്റാലിയന്‍ ആശുപത്രികള്‍ക്ക് മുപ്പത് വെന്റിലേറ്റര്‍ പാപ്പ സൗജന്യമായി നല്‍കും

സ്വന്തം ലേഖകന്‍ 27-03-2020 - Friday

വത്തിക്കാന്‍ സിറ്റി: ഇറ്റലിയില്‍ കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വിവിധ ആശുപത്രികള്‍ക്കായി മുപ്പത് വെന്റിലേറ്റര്‍ ഫ്രാന്‍സിസ് പാപ്പ സൗജന്യമായി നല്‍കും. രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്നതിനാല്‍ വെന്റിലേറ്റര്‍ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പാപ്പയുടെ തീരുമാനം. ഏതൊക്കെ ആശുപത്രികള്‍ക്കാണ് വെന്റിലേറ്റര്‍ നല്‍കുന്നതെന്ന് വത്തിക്കാന്‍ തീരുമാനിച്ചിട്ടില്ല.

അതേസമയം മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഡിക്കാസ്റ്ററി ഫോര്‍ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് വഴി വിവിധ സന്നദ്ധ സേവനങ്ങള്‍ ഇറ്റലിയില്‍ ലഭ്യമാക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം ഭവനരഹിതരായ ആളുകള്‍ക്കായി ഡിക്കാസ്റ്ററി ഭക്ഷണം നല്കുന്നുണ്ട്. കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കിയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 14നു കൊറോണ വൈറസ് രോഗബാധിതരെ സഹായിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ലക്ഷം യൂറോ സംഭാവനയായി നല്‍കിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »