News - 2025
ചൈനീസ് രൂപത കാല്‍ ലക്ഷത്തോളം മാസ്ക്കുകള്‍ വത്തിക്കാന് അയച്ചു
സ്വന്തം ലേഖകന്‍ 29-03-2020 - Sunday
റോം: ഇറ്റലിയിലും റോമിലും കൊറോണ വ്യാപകമാകുമ്പോള്‍ പ്രതിരോധത്തിനായി വത്തിക്കാനിലേക്ക് മെഡിക്കല്‍ മാസ്ക്കുകള്‍ അയച്ച് ചൈനീസ് രൂപത. ഷാങ്ക്സി പ്രവിശ്യയിലെ സിയാന്‍ രൂപത 24000 മെഡിക്കല്‍ മാസ്കുകളാണ് വത്തിക്കാനിലേയ്ക്ക് അയച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധികളാല്‍ വലഞ്ഞിരുന്ന സമയത്ത് വത്തിക്കാനില്‍ നിന്നും ഇറ്റാലിയന്‍ സഭയില്‍ നിന്നും ഏറെ സഹായം കിട്ടിയിരുന്നുവെന്ന് സിയാന്‍ രൂപതയിലെ ഫാ. ചെന്‍ റൂയിക്‌സ്യൂ പറഞ്ഞു.
ഇപ്പോള്‍ ഞങ്ങള്‍ അതില്‍നിന്ന് വിമുക്തരായിക്കഴിഞ്ഞു. എന്നാല്‍ ഇറ്റലി ദുരിതത്തിലായിരിക്കുകയാണ്. അവരെ ഇപ്പോഴാണ് സഹായിക്കേണ്ടത്. ഞങ്ങളുടെ സംഭാവനകള്‍ ചെറുതായിരിക്കാം. എങ്കിലും അത് അനേകര്‍ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയും വത്തിക്കാനും തമ്മിലും ചൈനയും ഇറ്റലിയും തമ്മിലും സൗഹൃദം വളര്‍ത്താനുള്ള അവസരം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വത്തിക്കാൻ ആറ് ലക്ഷത്തോളം മാസ്കുകള്‍ ചൈനയിലേക്ക് കയറ്റി അയച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക