India - 2025
കന്യാസ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് രണ്ടായിരത്തോളം മാസ്ക്കുകള്‍
03-04-2020 - Friday
തൃശൂര്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടായിരത്തോളം മാസ്ക്കുകള്‍ നിര്‍മ്മിച്ച് നല്‍കി എഫ് സി സി സന്യാസിനിമാര്‍. കടുത്ത ചൂടിലും രാപകല്‍ അദ്ധ്വാനിക്കുന്ന പോലീസുകാര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തതിന്റെ സന്തോഷത്തിലാണ് സന്യാസിനികള്‍.
തൃശൂര്‍ പ്രോവിന്‍ഷ്യല്‍ ഹൗസിലുള്ള സന്യാസിനിമാരാണ് മാസ്ക്കുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ഇതിന്റെ വീഡിയോ തൃശൂര്‍ സിറ്റി പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ ഐപിഎസ് മാസ്ക്കുകള്‍ സ്വീകരിച്ചു. തൃശൂര്‍ അതിരൂപതയ്ക്ക് 1500 മാസ്ക്കുകളും എഫ് സി സി സന്യാസിനിമാര്‍ നിര്‍മ്മിച്ചു നല്‍കിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Posted by Pravachaka Sabdam on
![](/images/close.png)