India - 2024

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കു ട്വിറ്ററിലൂടെ നന്ദിയറിയിച്ച് നരേന്ദ്ര മോദി

06-04-2020 - Monday

കൊച്ചി: സര്‍ക്കാര്‍ നടത്തുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയറിയിച്ച സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു ട്വിറ്ററിലൂടെ നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പൊതുസമൂഹത്തോടു ചേര്‍ന്നു കത്തോലിക്കാ സഭയും കോവിഡ് പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ നല്‍കിയ വീഡിയോ സന്ദേശത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ഈ രംഗത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന പ്രോത്സാഹനം ശ്രദ്ധേയമാണ്. കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കു സൗഖ്യവും സമാധാനവും ദൈവാനുഗ്രഹവും ഉണ്ടാകുന്നതിനു പ്രാര്‍ഥിക്കുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ഊര്‍ജം പകരുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശം പ്രചോദനാത്മകമാണെന്നായിരിന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.




Related Articles »