India - 2025

പ്രവാസികള്‍ തിരിച്ചുവരേണ്ടിവന്നാല്‍ സൗകര്യം ഒരുക്കാനായി ഒറ്റക്കെട്ടായി നിലകൊള്ളും: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 13-04-2020 - Monday

കൊച്ചി: കോവിഡ് രോഗത്തിന്റെ പ്രത്യാഘാതമായി ഏതെങ്കിലും രാജ്യങ്ങളില്‍നിന്നു പ്രവാസികള്‍ തിരിച്ചുവരേണ്ടിവന്നാല്‍ അവര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കാനായി ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. രാജ്യത്തിന്റെയും നാടിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്കു പ്രവാസികള്‍ വഹിച്ചിട്ടുള്ള പങ്ക് വിസ്മരിക്കാനാവില്ല. പ്രവാസികള്‍ പലരും വലിയ ബുദ്ധിമുട്ടിലാണ്. അവര്‍ക്കു പലര്‍ക്കും അവരുടെ മാതാപിതാക്കന്മാരോടൊപ്പമോ കുടുംബാംഗ ങ്ങളോടൊപ്പമോ ആകാന്‍ പറ്റുന്നില്ല. കുട്ടികള്‍ക്കു വേണ്ട ചികിത്സ കിട്ടുന്നില്ല. അവരുടെ ആശങ്കകള്‍ വളരെ ഗൗരവപൂര്‍വം കത്തോലിക്ക കോണ്‍ഗ്രസ് തിരിച്ചറിയുന്നു. വേദനയുടെയും പരീക്ഷണങ്ങളുടെയും ഈ കാലഘട്ടം ഒന്നിച്ചുനിന്നു തരണം ചെയ്യാമെന്നും ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.


Related Articles »