News - 2024

ഇന്ത്യന്‍ വൈദികന്‍ ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകന്‍ 15-04-2020 - Wednesday

സാന്റോ അമാരോ: തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി സേവനം ചെയ്തുകൊണ്ടിരിന്ന ഭാരതത്തില്‍ നിന്നുള്ള മിഷ്ണറി വൈദികന്‍ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഗോവയില്‍ നിന്നുള്ള ഫാ. മാരിയോ ഡോ മോണ്‍ടെ ബിയാട്രിസാണ് കഴിഞ്ഞ ദിവസം മരിച്ചത്. സാന്റോ അമാരോ രൂപതയുടെ കീഴില്‍ കഴിഞ്ഞ നാല്പതുവര്‍ഷമായി സേവനം ചെയ്തുകൊണ്ടിരിന്ന അദ്ദേഹത്തിന് 81 വയസായിരുന്നു. കോവിഡ് നിയന്ത്രണം കര്‍ശനമായതിനാല്‍ മൃതസംസ്കാരത്തില്‍ ചുരുക്കം പേരാണ് പങ്കെടുത്തത്. 1962-ല്‍ ഗോവയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം പിന്നീട് മിഷ്ണറി ദൌത്യവുമായി ബ്രസീലിലേക്ക് ചേക്കേറുകയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »