Faith And Reason - 2024
ദിവ്യകാരുണ്യവും വിശുദ്ധ മിഖായേലിന്റെ ഉടവാളുമായി ഇറ്റാലിയന്‍ പട്ടണത്തില്‍ പ്രദക്ഷിണം
സ്വന്തം ലേഖകന്‍ 15-04-2020 - Wednesday
ഗര്‍ഗാനോ: മഹാമാരിയായ കൊറോണക്കെതിരായ പോരാട്ടത്തില്‍ മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ സഹായം യാചിച്ചുകൊണ്ട് തെക്കന്‍ ഇറ്റലിയിലെ ഗര്‍ഗാനോ പട്ടണത്തില്‍ പ്രദക്ഷിണം. പട്ടണത്തിലെ പ്രസിദ്ധമായ ‘മോണ്ടെ സാന്റ് ആഞ്ചെലോ’ ദേവാലയത്തിലെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ പ്രസിദ്ധമായ രൂപത്തിലെ ഉടവാളും വഹിച്ചുകൊണ്ടാണ് വൈദികരും ഏതാനും വിശ്വാസികളും പ്രദക്ഷിണം നടത്തിയത്. ദിവ്യകാരുണ്യവും വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പും പ്രദക്ഷിണത്തില്‍ എഴുന്നള്ളിച്ചു.
സാധാരണയായി വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 29ന് മാത്രമാണ് ഉടവാള്‍ രൂപക്കൂട്ടില്‍ നിന്നും പുറത്തെടുക്കാറുള്ളത്. എന്നാല്‍ കൊറോണ പകര്‍ച്ചവ്യാധി ആയിരങ്ങളുടെ ജീവനെടുത്തുകൊണ്ട് പടരുന്ന പശ്ചാത്തലത്തില്‍ വാള്‍ പുറത്തെടുക്കുകയായിരിന്നു. വിശ്വാസത്തിലും ചരിത്രത്തിലും വലിയ സ്വാധീനം ചെലുത്തിയ സംഭവമെന്നാണ് ഇറ്റാലിയന്‍ കത്തോലിക്ക വാര്‍ത്താപത്രമായ ഇല്‍ ടിമിയോണെ പ്രദക്ഷിണത്തെ വിശേഷിപ്പിച്ചത്. 1656-ല്‍ പടര്‍ന്ന പ്ലേഗില്‍ നിന്നും മോണ്ടെ സാന്റ് ആഞ്ചെലോയെ രക്ഷിച്ചത് വിശുദ്ധ മിഖായേല്‍ മാലാഖയുടെ മാധ്യസ്ഥമാണെന്ന് ദേവാലയത്തിന്റെ റെക്ടറായ ഫാ. ലാഡിസ്ലാവോ സക്കി സ്മരിച്ചു.
ഗര്‍ഗാനോ പട്ടണത്തിന്റെ മേയറും വിശുദ്ധ മിഖായേല്‍ മാലാഖയുടെ സഹായം യാചിക്കുവാന്‍ പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊറോണക്കെതിരായ പോരാട്ടത്തില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ അപേക്ഷിക്കണമെന്ന് ലോകമെമ്പാടുമുള്ള മെത്രാന്‍മാരോടും, വൈദികരോടും വിശ്വാസികളോടും അമേരിക്കയിലെ മുന്‍ അപ്പസ്തോലിക പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ ആഹ്വാനം ചെയ്തിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക