News - 2024

ദക്ഷിണാഫ്രിക്കന്‍ ദേവാലയത്തില്‍ കവര്‍ച്ച ശ്രമത്തിനിടെ സക്രാരി തകര്‍ത്തു

സ്വന്തം ലേഖകന്‍ 21-04-2020 - Tuesday

കേപ്ടൌണ്‍: ദക്ഷിണാഫ്രിക്കയിലെ കേപ്ടൌണ്‍ അതിരൂപതയിലെ സെന്റ്‌ മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ കവര്‍ച്ച നടത്തിയശേഷം മോഷ്ടാക്കള്‍ അള്‍ത്താര അശുദ്ധമാക്കി. ശനിയാഴ്ച നടന്ന കവര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്ത അതിരൂപത സഹായ അധ്യക്ഷന്‍ ബിഷപ്പ് സില്‍വസ്റ്റര്‍ ഡേവിഡ് ഒ.എം.ഐ ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. സക്രാരി തകര്‍ത്ത മോഷ്ട്ടാക്കള്‍ വാഴ്ത്തപ്പെട്ട തിരുവോസ്തി സൂക്ഷിച്ചിരിന്ന കുസ്തോതി, സ്വര്‍ണ്ണം പൂശിയ കാസ, സ്വര്‍ണ്ണം പൂശിയ രണ്ട് പീലാസ, വെള്ളിയില്‍ തീര്‍ത്തിട്ടുള്ള മെഴുകുതിരികാലുകള്‍ തുടങ്ങിയവ മോഷ്ടിച്ചു. നേര്‍ച്ചപ്പെട്ടിയിലെ പണവും നഷ്ട്ടമായിട്ടുണ്ട്. ദേവാലയത്തിലെ കാര്‍പെറ്റും അക്രമികള്‍ കീറി നശിപ്പിച്ചിട്ടുണ്ട്.

മോഷണത്തേക്കാളുപരി തിരുവോസ്തി ഉള്‍പ്പെടെയുള്ള വിശുദ്ധ വസ്തുക്കള്‍ അലങ്കോലമാക്കിയിരിക്കുന്നതാണ് ദേവാലയ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. കത്തീഡ്രല്‍ സൂക്ഷിപ്പുകാരനാണ് ദേവാലയത്തില്‍ മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. തുടര്‍ന്നു കേപ്ടൌണ്‍ സെന്‍ട്രല്‍ പോലീസിനെ വിവരം അറിയിക്കുകയായിരിന്നു. ഏതാണ്ട് 5400 യു.എസ് ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ദക്ഷിണാഫ്രിക്കയിലെ മാധ്യമങ്ങള്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് സെന്റ്‌ മേരീസ് കത്തീഡ്രല്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 മുതല്‍ ദേവാലയത്തില്‍ പൊതു ശുശ്രൂഷകള്‍ റദ്ദാക്കിയിരിക്കുകയായിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »