India - 2025

കോർപ്പറേഷന്റെ കോൾ സെന്ററില്‍ സേവകനായി കണ്ണൂർ രൂപതാ ബിഷപ്പ്

സ്വന്തം ലേഖകന്‍ 28-04-2020 - Tuesday

കണ്ണൂർ: കൊറോണാ വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ കണ്ണൂർ കോർപ്പറേഷൻ ആരംഭിച്ച കോൾ സെന്ററില്‍ സേവകനായി കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല. നിയന്ത്രണങ്ങൾ കർക്കശമാക്കിയതിനെ തുടർന്ന് ഭക്ഷ്യവസ്തുക്കൾ കടയിലെത്തി വാങ്ങുക പ്രയാസമായതിനാൽ കോർപ്പറേഷൻ ഇക്കഴിഞ്ഞ ദിവസം സേവനത്തിന് തുടക്കം കുറിക്കുകയായിരുന്നു. രണ്ടാം ദിവസമാണ് ഫോൺ അറ്റന്റ് ചെയ്യാൻ നിയോഗിക്കപ്പെട്ട അഞ്ച് പേരിൽ ഒരാളായി ഡോ. വടക്കുംതല അവിടെ സന്നദ്ധ സേവനത്തിനെത്തിയത്.

കോൾ സെന്ററിലെ ഈ അനുഭവം ഡോ. അലക്‌സ് വടക്കുംതലയ്ക്ക് മാത്രമല്ല, അദേഹത്തെ വിളിച്ചവർക്കും പുത്തൻ അനുഭവമായി. ചിലർക്ക് ഭക്ഷണ സാധനങ്ങൾ മാത്രമല്ല മരുന്നുകളും വേണമായിരുന്നു. എന്തായാലും അവരുടെ മനസിന്റെ നൊമ്പരമെല്ലാം വാക്കുകളിലൂടെ അറിയാൻ സാധിച്ചുവെന്നും അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനും ലഭിച്ച അവസരവുമായിരുന്നു ഇതെന്നും ഡോ. അലക്സ് വടക്കുംതല പറഞ്ഞു. രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ‘കെയ്‌റോ’സിലൂടെ നിരവധി പേർക്ക് ഭക്ഷവസ്തുക്കളുടെ കിറ്റുകൾ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യം എന്ന നിലയിൽ അത് ഇനിയും തുടരണമെന്നാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »