News - 2025
വിശുദ്ധ കുര്‍ബാന പുനരാരംഭിക്കുന്നതിനെക്കുറിച്ച് മെത്രാന്മാരുടെ അഭിപ്രായം ആരാഞ്ഞ് വൈറ്റ് ഹൗസ്
സ്വന്തം ലേഖകന്‍ 30-04-2020 - Thursday
വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് 19നെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൌണില്‍ നിര്‍ത്തിവെച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുര്‍ബാന പുനരാരംഭിക്കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ്, മെത്രാന്മാരുടെ അഭിപ്രായം ആരാഞ്ഞു. നാലോളം കത്തോലിക്ക മെത്രാന്മാരുടെ അഭിപ്രായമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഭരണകൂടം ആരാഞ്ഞിരിക്കുന്നത്. ഇവരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും ദേവാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഭരണകൂടം എടുക്കുക. സുരക്ഷിതമായ രീതിയില്‍ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തേണ്ടതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് സൂചന. നേരത്തെ വൈറ്റ് ഹൗസ് ഡൊമസ്റ്റിക് പോളിസി കൗണ്‍സിലും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളുമാണ് മൂന്നു സ്‌റ്റേറ്റുകളിലെ മെത്രാന്മാരുമായി കോണ്‍ഫന്‍സ് കോള്‍ വിവിധ ദിവസങ്ങളിലായി നടത്തിയത്.
പല രൂപതകളും സുരക്ഷാഅകലം പാലിച്ചും നിയമങ്ങള്‍ അനുസരിച്ചും പൊതു കുര്‍ബാന അര്‍പ്പിക്കാനുളള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ലാ ക്രൂസെസ് രൂപതയാണ് ഇക്കാര്യത്തില്‍ ആദ്യമായി തീരുമാനം എടുത്തത്. എന്നാല്‍ പ്രതികൂലമായ സാഹചര്യം തുടരുന്നതിനാല്‍ ഇതുവരെ പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ രൂപതയ്ക്ക് കഴിഞ്ഞിട്ടില്ല. വിഷയത്തില്‍ ക്രൈസ്തവ നേതൃത്വത്തോട് അഭിപ്രായം ആരാഞ്ഞുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടി ഏറെ സ്വാഗതാര്‍ഹമാണെന്നാണ് ബിഷപ്പുമാര്‍ അഭിപ്രായപ്പെടുന്നത്. പല രാജ്യങ്ങളും ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ സംബന്ധിച്ചു ഏകപക്ഷീയമായ തീരുമാനമെടുക്കുമ്പോള്‍ അമേരിക്കയുടെ നടപടി ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക