News - 2025
കോവിഡ് 19: ബ്രസീലിയന്‍ ആര്‍ച്ച് ബിഷപ്പ് അന്തരിച്ചു
സ്വന്തം ലേഖകന്‍ 30-04-2020 - Thursday
സാല്‍വദോര്‍: ബ്രസീലിലെ പരൈബ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ഡോം അല്‍ഡോ ഡി സിലോ കോവിഡ് 19 ബാധിച്ച് മരിച്ചു. എഴുപതു വയസ്സായിരിന്നു. നേരത്തെ കാന്‍സര്‍ രോഗബാധയെ തുടര്‍ന്നു അദ്ദേഹത്തെ ഫോര്‍ട്ടലേസയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരിന്നു. മരണകാരണം പിന്നീട് കോവിഡ് മൂലമാണെന്ന് വ്യക്തമാകുകയായിരിന്നു. കോവിഡ് ആണെന്ന് സ്ഥിരീകരിക്കുവാന്‍ വീണ്ടും പരിശോധന നടത്തുന്നുണ്ടെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2004 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് അദ്ദേഹം പരൈബ അതിരൂപതയെ നയിച്ചത്. മൃതസംസ്കാര ശുശ്രൂഷകള്‍ ജനപങ്കാളിത്തമില്ലാതെ നോസ സെനൊറ കത്തീഡ്രല്‍ ബസിലിക്ക പള്ളിയില്‍ നടത്തുവാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക