Faith And Reason

കൊറോണ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ ഭൂഗർഭ സഭ ഉദയം ചെയ്യുന്നതായി ബിഷപ്പ് ഷ്നീഡർ

സ്വന്തം ലേഖകന്‍ 02-05-2020 - Saturday

അസ്താന: കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ പേരിൽ വിവിധ സർക്കാരുകൾ സഭയുടെമേൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് രഹസ്യസഭയ്ക്ക് പിറവിയെടുക്കാൻ വഴിയൊരുക്കുകയാണെന്ന് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ഖസാഖിസ്ഥാനിലെ അസ്താന അതിരൂപതയുടെ സഹായ മെത്രാനുമായ അത്താനേഷ്യസ് ഷ്നീഡർ. ഈ രഹസ്യ സഭയെ ആഗോള കത്തോലിക്കാ സഭ ശുദ്ധീകരിക്കാനുള്ള ഒരു ഉപകരണമായി ദൈവം മാറ്റുമെന്ന പ്രതീക്ഷയും, ലൈഫ് സൈറ്റ് ന്യൂസ് എന്ന മാധ്യമവുമായി നടത്തിയ അഭിമുഖത്തിൽ ബിഷപ്പ് ഷ്നീഡർ പങ്കുവെച്ചു. ഒരുപക്ഷേ ഭൂഗർഭ സഭകളുടെ നാളുകളിലൂടെയായിരിക്കാം നാം കടന്നു പോകുന്നതെന്നും, എന്നാൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

"ഭൂഗർഭ സഭയായി മാറേണ്ടിവന്ന ധാരാളം അനുഭവങ്ങൾ കത്തോലിക്ക സഭയ്ക്കുണ്ട്. പ്രസ്തുത സന്ദർഭങ്ങളിലെല്ലാം സഭയുടെ നവീകരണത്തിനായി ധാരാളം ആത്മീയ ഫലങ്ങൾ ദൈവം തന്നിട്ടുണ്ട്. സഭയെ പീഡിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു മറയായി കൊറോണ വൈറസിനെ ഭരണകൂടങ്ങള്‍ മാറ്റുന്നുണ്ട്. യൂറോപ്പില്‍ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയായിരിന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സഭയോടുള്ള വിവേചനമാണ് ഇംഗ്ലണ്ടില്‍ നിലനിൽക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കാണാൻ സാധിക്കുന്നത്. ആളുകൾ ഭക്ഷണ സാധനങ്ങൾ മേടിക്കുന്ന കടകൾക്ക് നൽകുന്ന അവകാശമെങ്കിലും ദേവാലയങ്ങൾക്ക് നൽകണമെന്ന് മെത്രാൻ സമിതികളും മെത്രാന്മാരും വത്തിക്കാനും സർക്കാരുകളോട് ആവശ്യപ്പെടണം.

കടകൾക്ക് നൽകുന്ന അവകാശങ്ങൾ പോലും ദേവാലയങ്ങൾക്ക് നൽകാൻ തയാറായില്ലെങ്കിൽ അത് വിവേചനം തന്നെയാണ്. കത്തോലിക്ക സഭയുടെ പഠനങ്ങളിൽ പാഷണ്ഡത കൊണ്ടുവരാനും, ആരാധനാ ക്രമത്തെ വികലമാക്കാനും ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ, ഭരണകൂടങ്ങള്‍ നടത്തുന്ന സഭാ പീഡനത്തിലൂടെ, സഭയെ നവീകരിക്കാനുള്ള ദൈവിക ഇടപെടലായിരിക്കും ഈ സമയങ്ങളിൽ നടക്കുന്നതെന്നും ബിഷപ്പ് ഷ്നീഡർ പറഞ്ഞു. സഭയെ പുനരുജ്ജീവിപ്പിക്കാനുള്ള ദൈവിക ഇടപെടൽ തന്നെയായിരിക്കും, ഭൂഗർഭ സഭയുടെ നാളുകള്‍. ഭൂഗർഭ സഭയുടെയും, സഭാ പീഡനത്തിന്റെയും നാളുകൾ ദൈവമായിരിക്കും തീരുമാനിക്കുകയെന്നും സർക്കാരുകൾ ആയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 32