India - 2024

കോവിഡ്: കോട്ടയം അതിരൂപത നടപ്പിലാക്കിയത് ഒന്നേകാല്‍ കോടി രൂപയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍

ദീപിക 05-05-2020 - Tuesday

കോട്ടയം: കോവിഡ് പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നല്‍കിയ നിര്‍ദേശമനുസരിച്ച് അതിരൂപതയിലെ ഇടവകകളുടെയും അല്മായ സംഘടനകളുടെയും സാമൂഹ്യസേവന വിഭാഗങ്ങളുടെയും ആശുപത്രികളുടെയും സമര്‍പ്പിതസമൂഹങ്ങളുടെയും നേതൃത്വത്തില്‍ ഇതിനോടകം ഒരുകോടി ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.

അതിരൂപതയിലെ ഇടവകകള്‍ വഴി 16,26,000 രൂപയുടെയും അല്‍മായ സംഘടനകള്‍ വഴിയായി 3,54,000 രൂപയുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി 65,00,000 രൂപയുടെയും ആശുപത്രി വഴി 11,90,000 രൂപയുടെയും സമര്‍പ്പിത സമൂഹങ്ങള്‍ വഴി 25,30,000 രൂപയുടെയും പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം നടപ്പിലാക്കിയിട്ടുള്ളതെന്നു വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു.


Related Articles »