News

ഫ്രാന്‍സിസ് പാപ്പയുടെ മെയ് മാസത്തെ നിയോഗം തിരുസഭയിലെ ഡീക്കന്മാര്‍ക്കു വേണ്ടി

സ്വന്തം ലേഖകന്‍ 07-05-2020 - Thursday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ മെയ് മാസത്തെ പ്രാര്‍ത്ഥന നിയോഗം ആഗോള കത്തോലിക്ക സഭയിലെ ഡീക്കന്മാര്‍ക്കുവേണ്ടി. ഡീക്കന്മാരെ വൈദികരില്‍നിന്നും രണ്ടാം തരക്കാരായി കാണരുതെന്നും സഭാശുശ്രൂഷകളുടെ സംരക്ഷകരാണു അവരെന്നും 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. പാപ്പയുടെ പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

ഡീക്കന്മാരെ വൈദികരില്‍നിന്നും രണ്ടാം തരക്കാരായി കാണരുത്. അവര്‍ വൈദികസമൂഹത്തിന്‍റെ ഭാഗമാണ്, എന്നാല്‍ അവരുടെ ദൈവവിളി കുടുംബത്തിലും കുടുംബത്തോടു ചേര്‍ന്നും നിര്‍വ്വഹിക്കുന്നെന്നു മാത്രം. പാവങ്ങളെ പരിചരിച്ചുകൊണ്ട് ഡീക്കന്മാര്‍ അവര്‍ക്ക് ക്രിസ്തുവിന്‍റെ മുഖകാന്തി ദൃശ്യമാക്കുന്നു. സഭാശുശ്രൂഷകളുടെ സംരക്ഷകരാണു ഡീക്കന്മാര്‍. വചനത്തിന്‍റെയും പാവങ്ങളുടെയും ശുശ്രൂഷയില്‍ അവര്‍ വിശ്വസ്തരായിരിക്കുന്നതിനും, സഭയ്ക്ക് ആകമാനം അവര്‍ ഉര്‍ജ്ജസ്വലതയുടെ പ്രതീകങ്ങളായി ജീവിക്കുന്നതിനുംവേണ്ടി പ്രാര്‍ത്ഥിക്കാം. പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »