News - 2024

റോമില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 3.7 തീവ്രത

സ്വന്തം ലേഖകന്‍ 11-05-2020 - Monday

റോം: കോവിഡിന്റെ ഭീതി മാറും മുന്‍പേ ഇന്നു പുലർച്ചെ റോമില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. നാശനഷ്ടങ്ങളോ പരിക്കുകളോ സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഇറ്റാലിയൻ ജിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നല്‍കുന്ന വിവരമനുസരിച്ച് റിക്ടര്‍ സ്കെയിലില്‍ 3.2നും 3.7 നും ഇടയിലുള്ള തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

റോം പ്രവിശ്യയിലെ വടക്കു കിഴക്കായുള്ള ചെറു പട്ടണമായ ഫോണ്ടെ ന്യൂവയാണ് പ്രഭവകേന്ദ്രമായി വിലയിരുത്തപ്പെടുന്നത്. കോവിഡിന്റെ ഞെരുക്കങ്ങളില്‍ നിന്ന് പതിയെ മോചിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇറ്റലിയില്‍ പെട്ടെന്ന് ഉണ്ടായ ഭൂചലനം ദുഃഖമുളവാക്കുകയാണ്.2016-ൽ മധ്യ ഇറ്റലിയില്‍ നടന്ന ഭൂകമ്പത്തില്‍ മുന്നൂറോളം പേര്‍ മരണപ്പെടുകയും നാലായിരത്തിഅഞ്ഞൂറിലധികം ഭവനങ്ങള്‍ തകരുകയും ചെയ്തിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »