India - 2024

ക്‌നാനായ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിനു തുടക്കമായി

13-05-2020 - Wednesday

കോട്ടയം: ഇന്ത്യക്കകത്തും വിദേശത്തുമുള്ള കോട്ടയം അതിരൂപതാംഗങ്ങളായ പ്രവാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനു വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ നിര്‍ദേശാനുസരണം ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്‌നാനായ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിനു തുടക്കമായി. മാര്‍ മാത്യു മൂലക്കാട്ട് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇരുപത്തിനാലു മണിക്കൂറും സേവനം ലഭ്യമാക്കുന്ന ക്‌നാനായ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിലേക്കു knanayapravasihelpdesk@gmail.com എന്ന ഇമെയില്‍ വിലാസത്തിലും 9048568000 എന്ന ഫോണ്‍ നമ്പരിലും ബന്ധപ്പെടാം.

അതിരൂപത വെബ്‌സൈറ്റായ www.kottayamad.org ല്‍ പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങള്‍ കണ്ടെത്തി സര്‍ക്കാര്‍, സന്നദ്ധസംഘടനകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ക്‌നാനായ സമുദായ പ്രമുഖര്‍, സേവന സന്നദ്ധര്‍ എന്നിവരുമായി ബന്ധപ്പെടുത്തി പ്രശ്‌നങ്ങള്‍ക്കുപരിഹാരം കാണാനാണ് ഹെല്‍പ്പ് ഡെസ്‌ക്ക് ലക്ഷ്യമിടുന്നത്. കോട്ടയം അതിരൂപത മീഡിയ കമ്മീഷന്‍ ഓഫീസിനോടു ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.


Related Articles »