News - 2024

സഭയുടെ പിന്തുണയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി: പാപ്പയ്ക്കു അര്‍മേനിയന്‍ പ്രധാനമന്ത്രിയുടെ ഫോണ്‍ കോള്‍

സ്വന്തം ലേഖകന്‍ 17-05-2020 - Sunday

വത്തിക്കാന്‍ സിറ്റി: കൊറോണ മഹാമാരിയുടെ സാമൂഹികവും സാമ്പത്തികവുമായ അനന്തരഫലങ്ങളെ മറികടക്കുവാന്‍ കത്തോലിക്ക സഭ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണക്കിരയായവര്‍ക്ക് സഭ നല്‍കിവരുന്ന പിന്തുണക്കും അഭിനന്ദനവും നന്ദിയും അറിയിച്ച് അര്‍മേനിയയുടെ പ്രധാനമന്ത്രി നികോള്‍ പാഷിന്യാന്‍. ഫ്രാന്‍സിസ് പാപ്പയുമായി ടെലിഫോണില്‍ നേരിട്ടു സംസാരിച്ചാണ് പ്രധാനമന്ത്രി കൊറോണ പ്രതിരോധ സഹായങ്ങള്‍ക്കും അര്‍മേനിയന്‍ വംശഹത്യ വിഷയത്തിലുള്ള പിന്തുണയ്ക്കും നന്ദി അറിയിച്ചത്.

ഇക്കഴിഞ്ഞ മെയ് 8ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ കൊറോണ പകര്‍ച്ചവ്യാധിയോടുള്ള അര്‍മേനിയന്‍ സര്‍ക്കാരിന്റെ നടപടിയെ കുറിച്ചുള്ള വിവരണവും പാഷിന്യാന്‍ നല്‍കി. സമാധാനം പുനഃസ്ഥാപിക്കേണ്ടതിനെക്കുറിച്ചും, രാഷ്ട്രങ്ങളുടെ ആയുധ സ്വരുക്കൂട്ടല്‍ തടയേണ്ടതിനെക്കുറിച്ചും, ലോക ജനതക്കിടയില്‍ സമാധാനത്തിന്റെ സംസ്കാരം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കഴിഞ്ഞ മാസം ആഗോള തലത്തില്‍ വെടിനിര്‍ത്തലിന് വേണ്ടി ഫ്രാന്‍സിസ് പാപ്പ നടത്തിയ ആഹ്വാനത്തെ അഭിനന്ദിച്ച അദ്ദേഹം സമാധാനപരമായ പ്രശ് നപരിഹാരത്തിനാണ് അര്‍മേനിയ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.

രണ്ടാം വട്ടവും അര്‍മേനിയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ നികോള്‍ പാഷിന്യാനെ പാപ്പ അനുമോദനം അറിയിച്ചു. റോമന്‍ കത്തോലിക്ക സഭയും അര്‍മേനിയന്‍ അപ്പസ്തോലിക സഭകളും തമ്മിലുള്ള സഹോദര്യ ബന്ധത്തെക്കുറിച്ചും പാപ്പ സംസാരിച്ചു. സംഭാഷണത്തില്‍ അര്‍മേനിയന്‍ വംശഹത്യ സംബന്ധിച്ച തന്റെ നിലപാട് പാപ്പ വീണ്ടും ആവര്‍ത്തിച്ചിരിന്നു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുവാനുള്ള താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഇരുവരുടെയും സംഭാഷണം അവസാനിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »