News - 2025
തയാറെടുപ്പുകളോടെ സെന്റ് പീറ്റേഴ്സ് ബസിലിക്ക: വിശ്വാസികള്‍ക്കായി തിങ്കളാഴ്ച വാതില്‍ തുറക്കും
പ്രവാചക ശബ്ദം 16-05-2020 - Saturday
റോം: കഴിഞ്ഞ രണ്ടു മാസമായി പൊതുജനങ്ങളുടെ സാന്നിധ്യം ഇല്ലാതിരിന്ന സെന്റ് പീറ്റേഴ്സ് ബസിലിക്ക അടക്കമുള്ള ദേവാലയങ്ങള്‍ വിശ്വാസികള്‍ക്കായി തിങ്കളാഴ്ച വാതിലുകള്‍ തുറക്കും. സുരക്ഷ മുന്‍കരുതലുകള്‍ എടുക്കണമെന്ന ആരോഗ്യ-ശുചിത്വ വകുപ്പിന്റെ നിർദ്ദേശപ്രകാരം ബസിലിക്കയിൽ ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പ്രവർത്തനങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അണുനശീകരണത്തിന് ഉപയോഗിയ്ക്കുന്ന പദാര്‍ത്ഥങ്ങള്‍ ദേവാലയത്തിലെ അമൂല്യമായ ചിത്രീകരണങ്ങളെയും മറ്റും ബാധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ അതീവ സൂക്ഷ്മതയോടെ ശുചീകരണം നടത്തുന്നത്.
സ്വിസ് ഗാര്‍ഡുമാരുടെയും മാള്‍ട്ട ഓര്‍ഡറിലെ വോളണ്ടിയേഴ്സുമാണ് വിശ്വാസികളുടെ ദേവാലയ പ്രവേശനത്തിന് ക്രമീകരണം വരുത്തുന്നത്. ശരീര ഊഷ്മാവ് അളക്കുന്ന തെര്‍മല്‍ സ്കാനര്‍ അടക്കമുള്ള വഴി പരിശോധന നടത്തിയ ശേഷമായിരിക്കും പ്രവേശനം നല്‍കുക. മെയ് ഏഴിന് കൊറോണ ഭീതിയിൽ അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ തുറക്കാൻ ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസ് പ്രതിനിധികളും ഇറ്റാലിയൻ സർക്കാർ അധികൃതരും തമ്മിലുളള ചർച്ചയിൽ ധാരണയായിരിന്നു. കര്‍ശനമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയാണ് ദേവാലയങ്ങള്‍ തുറക്കുന്നത്. ഇതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ദേവാലയങ്ങളില്‍ അവസാന ഘട്ടത്തിലാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക