India - 2025
മദ്യശാല തുറക്കുന്നതിനെതിരെയുള്ള സന്യാസിനിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്തു വ്യാജ പ്രചരണം
സ്വന്തം ലേഖകന്‍ 17-05-2020 - Sunday
മാനന്തവാടി: മദ്യശാലകള്‍ തുറക്കുവാനുള്ള സര്‍ക്കാര്‍ നയത്തിനെതിരെ ‘മദ്യശാല തുറക്കരുത്, കുടുംബം തകര്‍ക്കരുത്’ എന്ന പോസ്റ്റര്‍ കൈകളില്‍ വഹിച്ചുനില്‍ക്കുന്ന സന്യാസിനിയുടെ ചിത്രം എഡിറ്റ് ചെയ്തു വ്യാജ പ്രചരണം. പോസ്റ്ററിലെ യഥാര്‍ത്ഥ വാക്കുകള്‍ എഡിറ്റ് ചെയ്തു മോശമായ വാക്കുകള്‍ ചേര്‍ത്ത് പ്രചരണം നടത്തുന്നത്. മാനന്തവാടി രൂപതാധ്യക്ഷനായ മാര്‍ ജോസ് പൊരുന്നേടത്തിന്റെ സഹോദരിയായ സി. ലൂസീനാ എസ്.എച്ച് ആണ് വ്യാജ പ്രചരണത്തിന് ഇരയായി മാറിയിരിക്കുന്നത്. CapNoble Pereira എന്ന പ്രൊഫൈലില്‍ നിന്നു മാത്രം തൊള്ളായിരത്തില്‍ അധികം പേര്‍ എഡിറ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. മറ്റ് നിരവധി പ്രൊഫൈലുകളിലും ഇത് പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ നിയമ നടപടിയ്ക്കു ഒരുങ്ങുകയാണ് സഭാനേതൃത്വം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക