India - 2025

ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം എട്ടിന് ശേഷം

പ്രവാചക ശബ്ദം 01-06-2020 - Monday

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച വിഷയത്തിൽ അനിശ്ചിതത്വം വീണ്ടും തുടരുന്നു. എട്ടാം തീയതിയിലെ കേന്ദ്ര നിർദ്ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് ഉന്നതതല അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമ സമ്മേളനത്തിൽ പറഞ്ഞത്. സർക്കാർ നി​ല​പാ​ട് കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും. ഇതിനു ശേഷം മ​ത​മേ​ധാ​വി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അഞ്ചാം ഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ അനുമതി നല്‍കിയെങ്കിലും ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.


Related Articles »