News - 2024

പൊതുകരാറുകളിൽ പാലിക്കേണ്ട ചട്ടങ്ങൾ വ്യക്തമാക്കിക്കൊണ്ട് പാപ്പയുടെ മോത്തു പ്രോപ്രിയോ

പ്രവാചക ശബ്ദം 03-06-2020 - Wednesday

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിന്റെ പൊതുകരാറുകളിൽ പാലിക്കേണ്ട ചട്ടങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഫ്രാൻസിസ് പാപ്പ മോത്തു പ്രോപ്രിയോ ( സ്വയാധികാര പ്രബോധനം) പുറപ്പെടുവിച്ചു. പൊതു കരാറുകളിൽ സുതാര്യതയും, കേന്ദ്രീകൃത നിയന്ത്രണവും ഉറപ്പ് വരുത്തുന്നതിനും അഴിമതി ഒഴിവാക്കാനായി നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് അപ്പോസ്തോലിക ലേഖനത്തിന്റെ രൂപത്തിലുള്ള മോത്തു പ്രോപ്രിയോ തിങ്കളാഴ്ച്ച വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. പരിശുദ്ധ സിംഹാസനത്തിന്റെ പൊതു കരാറുകൾ നൽകുന്നതിനുള്ള നീക്കങ്ങളിൽ വേണ്ട സുതാര്യത, നിയന്ത്രണം, മൽസരം എന്ന ശീർഷകമാണ് അതിന് ഉപയോഗിച്ചിട്ടുള്ളത്. 86 പ്രമാണങ്ങളും കൂടാതെ തർക്കങ്ങൾ വന്നാൽ ഉപയോഗിക്കേണ്ട നിയമസംരക്ഷണവുമായി ബന്ധപ്പെട്ട 12 പ്രമാണങ്ങളും ഇതില്‍ ഉൾപ്പെടുന്നു.

നിയമം ഐക്യരാഷ്ട്രസഭയില്‍ ഒപ്പുവച്ച അഴിമതിക്കെതിരായ ഉടമ്പടിയുമായി ഒത്തു പോകുന്നതാണ്. നിലവില്‍ ഉണ്ടായിരിന്ന അപ്പോസ്തോലിക പൈതൃകസ്വത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച നിയമത്തിന് പകരമായിരിക്കും ഈ പുതിയ നിയമം. പരിശുദ്ധ സിംഹാസനത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഈ നിയമം ബാധകമാണ്. നല്ല കുടുംബ പിതാവിന്റെ ജാഗ്രതയാണ് ഏറ്റവും ബഹുമാനിക്കപ്പെടുന്ന പൊതു പ്രമാണമെന്നും ഇതിന്റെ അടിസ്ഥാനത്തിലാവണം എല്ലാ ഭരണാധികാരികളും അവരുടെ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും പൊതു സമ്പത്ത് കൈകാര്യം ചെയ്യുമ്പോൾ വിശ്വാസ യോഗ്യമായ ഭരണവും സത്യസന്ധതയും നിറഞ്ഞതാകണമെന്നും പാപ്പ വിവരിക്കുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »