Arts

ലോക്ക്ഡൗണില്‍ ജനങ്ങളുടെ ഹൃദയം കവര്‍ന്ന് യേശുവിന്റെ അത്ഭുതങ്ങളെക്കുറിച്ചുള്ള വിര്‍ച്വല്‍ സിനിമ

പ്രവാചക ശബ്ദം 03-06-2020 - Wednesday

ന്യൂയോര്‍ക്ക്: വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്ന യേശു പ്രവര്‍ത്തിച്ച ഏഴു അത്ഭുതങ്ങളെ കുറിച്ചുള്ള വിര്‍ച്വല്‍ സിനിമ ലോക്ക്ഡൗണ്‍ കാലയളവില്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. അതിശയകരമായ വിധത്തില്‍ വിര്‍ച്വല്‍ റിയാലിറ്റിയും അമ്പരിപ്പിക്കുന്ന സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന 'സെവന്‍ മിറക്കിള്‍സ്' എന്ന ത്രീഡി സിനിമയാണ് പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യ വിരുന്നാകുന്നത്. പുരാതനകാലത്തെ ക്രമീകരണങ്ങളുടേയും ഏറ്റവും പുതിയ സാങ്കേതിക വിദ്യുയുടേയും സഹായത്തോടെ ക്രിസ്തുവിന്റെ ഉപമകളിലേക്ക് പ്രേക്ഷകനെ നയിക്കുന്ന ഏഴു എപ്പിസോഡുകളിലൂടെ പുരോഗമിക്കുന്ന സിനിമയെ ഫ്യൂച്ചര്‍ സിനിമകളുടെ അടുത്ത തലമുറയായിട്ടാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം സിനിമയുടെ വിര്‍ച്വല്‍ റിയാലിറ്റിയിലുള്ള രൂപം പുറത്തിറങ്ങിയെങ്കിലും കോവിഡ് കാലത്ത് വൈവ്പോര്‍ട്ട്‌ ഇന്‍ഫിനിറ്റി, ആപ്പിള്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവ വഴി അനേകരിലേക്ക് എത്തുകയാണ്. സമ്പൂര്‍ണ്ണ 360° വിര്‍ച്വല്‍ ത്രിമാന ദൃശ്യാനുഭവം സമ്മാനിക്കുന്ന സിനിമ ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’, ‘ബെന്‍ ഹര്‍’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള റോമിലേയും, മടേരയിലേയും ലൊക്കേഷനുകളില്‍ തന്നെയാണ് ഷൂട്ട് ചെയ്തത്.

സാമൂഹ്യ അകലം പാലിക്കേണ്ടതായ ഈ സമയത്ത് കുടുംബത്തോടും, സുഹൃത്തുക്കളോടും, സഹപ്രവര്‍ത്തകരോടും ഒപ്പമായിരിക്കുവാനും, നമ്മുടെ വിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകുവാനും സുരക്ഷിതമായ ഒരു മാര്‍ഗ്ഗം നമുക്ക് ആവശ്യമാണെന്നും വിര്‍ച്വല്‍ റിയാലിറ്റി ഇതിന് പറ്റിയ ഏറ്റവും നല്ലമാര്‍ഗ്ഗമാണെന്നും എച്ച്.ടി.സി വൈവിന്റെ ചെയര്‍വുമണായ ചെര്‍ വാങ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഫോട്ടോഗ്രാമെട്രി, വോള്യൂമെട്രിക് വീഡിയോ കാപ്ച്ചറിങ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള സിനിമക്ക് 70 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. എച്ച്.ടി.സി വൈവ് സ്റ്റുഡിയോസിന്റെ ഈ സിനിമ റെയിന്‍ഡന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 16