News - 2024

വംശീയത ഗുരുതരമായ തെറ്റ്, അക്രമം പ്രശ്ന പരിഹാരവുമല്ല: ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 04-06-2020 - Thursday

വത്തിക്കാന്‍ സിറ്റി: വംശീയത ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവാത്ത തെറ്റാണെന്നും എന്നാല്‍ അതിനു വേണ്ടിയുള്ള അക്രമം- പ്രശ്ന പരിഹാരവുമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ ബുധനാഴ്ച (03/06/20) വത്തിക്കാനിൽ തന്റെ പഠനമുറിയിൽ നിന്നു നടത്തിയ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിനു ശേഷമാണ് ജോര്‍ജ്ജ് ഫ്ലോയിഡ് വിഷയത്തില്‍ പ്രതികരണവുമായി പാപ്പ രംഗത്തെത്തിയത്. കറുത്ത വർഗ്ഗക്കാരൻറെ ദാരുണ മരണത്തെത്തുടർന്ന് സാമൂഹ്യക്രമസമാധാന നില തകർന്നിരിക്കുന്നത് അനുസ്മരിച്ച പാപ്പ തന്റെ ആശങ്കയും ഖേദവും പങ്കുവെച്ചു.

സ്വയം നശിപ്പിക്കുന്നതും സ്വയം മുറിപ്പെടുത്തുന്നതുമാണ് ഇക്കഴിഞ്ഞ രാത്രികളിൽ ഉണ്ടായ ആക്രമണങ്ങളെന്നും, വാസ്തവത്തിൽ അതിക്രമങ്ങൾ വഴി നേട്ടമല്ല നഷ്ടമാണ് ഉണ്ടാകുകയെന്നും പാപ്പ പറഞ്ഞു. വംശീയത എന്ന പാപം ജീവനെടുത്ത ജോർജ്ജ് ഫ്ലോയിഡിൻറെയും മറ്റെല്ലാവരുടെയും ആത്മശാന്തിക്കായി, അമേരിക്കൻ ഐക്യനാടുകളിൽ നടക്കുന പ്രാർത്ഥനയിൽ താൻ പങ്കുചേരുന്നു. ഹൃദയം തകർന്ന കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സാന്ത്വനം ലഭിക്കുന്നതിനും ദേശീയ അനുരഞ്ജനത്തിനും ദാഹിക്കുന്ന സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. അമേരിക്കയിലും ലോകത്തിലും സമാധാനത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി ഗ്വാഡലൂപ്പ മാതാവിന്റെ മാധ്യസ്ഥവും പാപ്പ യാചിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »