India - 2025

'ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളെ തള്ളികളയരുത്'

04-06-2020 - Thursday

കോട്ടയം: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ദളിത് ക്രൈസ്തവ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നു പിന്തള്ളപ്പെട്ടു പോകാതെ ശ്രദ്ധിക്കണമെന്നു ദളിത് കത്തോലിക്കാ മഹാജനസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഡി ഷാജ്കുമാര്‍, പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ജനറല്‍ സെക്രട്ടറി എന്‍ ദേവദാസ്, ട്രഷറര്‍ ജോര്‍ജ് എസ്. പള്ളിത്തറ എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles »