News - 2025
കൃതജ്ഞതാദിനം ആചരിച്ച് പോളിഷ് സഭ
പ്രവാചക ശബ്ദം 09-06-2020 - Tuesday
വാര്‍സോ: പോളണ്ടിലെ മെത്രാന്മാർ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ മദ്ധ്യ യൂറോപ്പിന്റെയും കിഴക്കൻ യൂറോപ്പിന്റെയും ജനാധിപത്യ പ്രക്രിയയിൽ വഹിച്ച അടിസ്ഥാനപരമായ പങ്കിനെ അനുസ്മരിച്ച് ജൂൺ ഏഴാം തിയതി കൃതജ്ഞതാ ദിനമായി ആചരിച്ചു. "സഭയുടെയും ലോകത്തിന്റെയും ഈ കാലഘട്ടം ദൈവപരിപാലനയ്ക്കു വിട്ടുകൊടുത്തുകൊണ്ട് നന്ദിയർപ്പിക്കുന്നു" എന്ന ആപ്തവാക്യവുമായാണ് കൃതജ്ഞതാദിനം ആചരിച്ചത്. കൊറോണാ വൈറസ് പ്രതിസന്ധിയും, ഈ പ്രതിസന്ധി ഘട്ടത്തിലുള്ള ദൈവപരിപാലനയ്ക്കും നന്ദി പറയാനും ഇത്തവണ ആചരണം പ്രയോജനപ്പെടുത്തി. വിശ്വാസികൾ മഹാമാരിയുടെ അന്ത്യത്തിനായും, രോഗികളുടെ സൗഖ്യത്തിനും, മരണമടഞ്ഞവർക്കും, ഈ പ്രതിസന്ധിയിലെ പ്രവർത്തകർക്കുമായി പ്രാർത്ഥിച്ചു.
വാർസോയിലെ, ദൈവപരിപാലനയുടെ ദേവാലയത്തിൽ, തലസ്ഥാനത്തെ മെട്രൊപൊലിത്തൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ കസിമിയരെസ് നിക്സിന്റെ കാർമ്മികത്വത്തിൽ ഉച്ചതിരിഞ്ഞാണ് ബലിയര്‍പ്പണം നടത്തിയത്. കോവിഡിന്റെ സാഹചര്യത്തിൽ മുൻ തീരുമാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായാണ് ആഘോഷ പരിപാടികൾ നടന്നത്. വാർസോയിൽ പരമ്പരാഗതമായി നടത്താറുള്ള ദൈവപരിപാലനയുടെ ദേവാലയത്തിലേക്കുള്ള തീർത്ഥാടനം മാറ്റിവച്ചു ഇത്തവണ വിര്‍ച്വല്‍ തീര്‍ത്ഥാടനമാണ് നടത്തിയത്. വിശുദ്ധ കുർബാനയുടെ ആരാധനയോടും, തിരുഹൃദയ ലുത്തനീയായോടും കൂടയാണ് ചടങ്ങുകൾ അവസാനിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക