Arts - 2024

കൊറോണ രൂക്ഷമായപ്പോള്‍ റൊമാനിയയിൽ ആദ്യ കത്തോലിക്കാ ടെലിവിഷന്‍ ചാനലിന് പിറവി

പ്രവാചക ശബ്ദം 17-06-2020 - Wednesday

ബുച്ചറെസ്റ്റ്: കൊറോണയെ തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും മറ്റു ശുശ്രൂഷകളും വിശ്വാസികള്‍ക്ക് അന്യമായപ്പോള്‍ റൊമാനിയയിൽ ആദ്യ കത്തോലിക്ക ടെലിവിഷന്‍ ചാനലിന് പിറവി. പ്രത്യേക പശ്ചാത്തലത്തില്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങളുടെ നിർവ്വഹണം, ക്രിസ്തീയ സമൂഹത്തിന്‍റെ ഐക്യം, സജീവമായ നിലനിലനിൽപ്പ് എന്നീ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് റൊമാനിയന്‍ സഭ 'മരിയ ടി‌വി' എന്ന ടെലിവിഷൻ ചാനല്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ ലോക്ക്ഡൗൺ കാലത്ത് ഞായറാഴ്ചത്തെ ദിവ്യബലി ദേശീയ ടെലിവിഷനാണ് പ്രക്ഷേപണം ചെയ്തിരിന്നത്. ഇക്കാലയളവില്‍ വൈദികർ നവ മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ ആഴത്തില്‍ അവബോധം നേടി.

മതബോധനവും കൂടിക്കാഴ്ച്ചകളും, രൂപീകരണ ക്ലാസ്സുകളും ഇന്‍റർനെറ്റ് വഴി നൽകാനാരംഭിച്ചു. റൊമാനിയിൽ 70% വീടുകളിലും ഇന്‍റർനെറ്റ് സൗകര്യമുണ്ടെങ്കിലും 55 വയസിന് മേലുള്ള 50% പേർ മാത്രമെ ഇന്‍റർനെറ്റ് ഉപയോഗിക്കാറുള്ളു. ഈ വസ്തുതയും കൂടി കണക്കിലെടുത്താണ് നീണ്ട തയാറെടുപ്പുകള്‍ക്ക് ഒടുവില്‍ സ്വന്തമായ ഒരു ചാനലിലൂടെ റൊമാനിയന്‍ സഭ എല്ലാ വിശ്വാസികളിലേക്കും എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലാറ്റിന്‍, ബൈസന്‍ന്‍റൈന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും ഇതര ശുശ്രൂഷകളും ഇപ്പോള്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാര്‍പാപ്പയുടെ വിവിധ ശുശ്രൂഷകളും ചാനല്‍ വിശ്വാസികളിലേക്ക് എത്തിക്കുന്നുണ്ട്.

More Archives >>

Page 1 of 16