India - 2025
വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ 19 മുതല്‍ 28 വരെ തിരുനാള്‍
05-07-2020 - Sunday
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ 19 മുതല്‍ 28 വരെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കും. നേരിട്ടുള്ള പൊതുജന പങ്കാളിത്തം ഒഴിവാക്കിയാണ് ചടങ്ങുകള്‍ നടക്കുക. ലളിതമായ ക്രമീകരണങ്ങളോടെ 19നു കൊടിയേറും. രാവിലെ 5.30, 7.30, 11, ഉച്ചകഴിഞ്ഞു മൂന്നിനും വൈകുന്നേരം ആറിനും ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന തല്‍സമയം സംപ്രേക്ഷണം ചെയ്താണു തിരുനാളാഘോഷിക്കുന്നത്.
പതിവായി നടത്തിയിരുന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിനു പകരമായി വൈകുന്നേരം ആറിനു വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ജപമാലയും പള്ളിയില്‍ നടത്തും. തിരുനാളിനൊരുക്കമായി അല്‍ഫോന്‍സാ സൂക്തങ്ങളെ കേന്ദ്രീകരിച്ചുള്ള 36 ദിവസത്തെ ആരാധനയും നടന്നുവരുന്നു. ജൂണ്‍ 13ന് ആരംഭിച്ച് 19നു അവസാനിക്കുന്ന ഈ ഒരുക്ക ശുശ്രുഷ രാവിലെ 10 മുതല്‍ തല്‍സമയവും തുടര്‍ന്നു https:// www.youtube.com/c/StAlphonsaShrine യൂട്യൂബ് ചാനലിലൂടെ ലഭിക്കും.
![](/images/close.png)