India - 2024

ആസാമിൽ നിരവധി കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച സമൂഹത്തിലെ കന്യാസ്ത്രീ അന്തരിച്ചു

പ്രവാചക ശബ്ദം 18-07-2020 - Saturday

ദിബ്രുഗർഹ്: ആസാമിലെ ദിബ്രുഗർഹില്‍ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോണ്‍വെന്റിലെ കന്യാസ്ത്രീ മരണമടഞ്ഞു. സെന്‍റ് ജോസഫ് കോൺവെന്റ് അംഗമായിരുന്ന സിസ്റ്റര്‍ മിഖായേൽ സെറാവോയാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. എണ്‍പത്തിരണ്ടു വയസ്സായിരുന്നു. നേരത്തെ സിസ്റ്റേഴ്സ് ഓഫ് മരിയ ബംബിന സമൂഹത്തിലെ പന്ത്രണ്ടു സിസ്റ്റേഴ്സിനും ഒരു സഹായിക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു സെന്‍റ് വിൻസെൻസ ജിറോസ (വി‌ജി) ഹോസ്പിറ്റൽ അടച്ചുപൂട്ടിയിരിന്നു. ഈ സമൂഹത്തിലെ അംഗമായിരിന്നു സിസ്റ്റര്‍ മിഖായേൽ.

ജൂലൈ അഞ്ചു മുതല്‍ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ സിസ്റ്ററിനു കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയതിനെത്തുടർന്നു ആശുപത്രിയിൽ നിന്നും കോൺവെന്റിൽ തിരികെ എത്തുകയായിരിന്നു. തുടര്‍ന്നു അപ്രതീക്ഷിത മരണം സംഭവിക്കുകയായിരിന്നു. മരണം സംഭവിച്ച ദിവസം തന്നെ മേഴ്‌സി ഹോം സെമിത്തേരിയിൽ മൃതസംസ്കാരം നടത്തി. 1937-ൽ ജനിച്ച സിസ്റ്റര്‍ മിഖായേൽ സെറാവോ 1960-ൽ സന്യാസ വ്രതം സ്വീകരിച്ചു. നാഗാലാൻഡിലെ കൊഹിമ രൂപതയുടെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി സിസ്റ്റര്‍ സേവനം ചെയ്തിരിന്നു.


Related Articles »