India - 2025
'നാം ദൈവീകപദ്ധതിക്ക് സ്വയം സമര്‍പ്പിച്ച് ഈശോയെ അനുഗമിക്കണം'
23-07-2020 - Thursday
ഭരണങ്ങാനം: പറുദീസായില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയോടൊപ്പം ചേരുന്നതിനായി നമ്മുടെ കുരിശുകള്‍ സന്തോഷപൂര്‍വം സഹിക്കാമെന്നും പറുദീസായില്‍ എത്തിച്ചേരുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പാലാ രൂപത മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ജോസഫ് മുത്തനാട്ട്. തിരുനാളിന്റെ നാലാം ദിനമായ ഇന്നലെ ഭരണങ്ങാനം തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ലാളിത്യം നിറഞ്ഞ ജീവിതത്തിലൂടെ, ദൈവം തരുന്നവയെ ചോദ്യം ചെയ്യാതെ, സഹനത്തെ വിശുദ്ധീകരിച്ചു, സന്തോഷത്തോടെ നാം ദൈവീകപദ്ധതിക്ക് സ്വയം സമര്‍പ്പിച്ച് ഈശോയെ അനുഗമിക്കണമെന്നും ഫാ. ജോസഫ് മുത്തനാട്ട് സന്ദേശത്തില്‍ പറഞ്ഞു. ഇന്നു രാവിലെ 11ന് പാലാ രൂപത മതബോധ കേന്ദ്രം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറന്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പുലര്‍ച്ചെ 5.30നും രാവിലെ 7.30നും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.
![](/images/close.png)