India - 2024

കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടി ഉടനുണ്ടാകണം: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

30-07-2020 - Thursday

കോഴിക്കോട്: പത്തനംതിട്ടയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടി ഉടന്‍ ഉണ്ടാവണമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഒരു വശത്ത് കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുമ്പോള്‍ മറുഭാഗത്ത് വനപാലകര്‍ കര്‍ഷക വേട്ട നടത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സി.പി. മത്തായിയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി.

പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്ന കര്‍ഷകസമൂഹത്തെ രക്ഷിക്കുന്നില്ലന്ന് മാത്രമല്ല രാക്ഷസീയമായ നടപടികളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരാജാണ് നിലനില്‍ക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും കോടതി ഇടപെടലുകളിലേക്ക് വരെ ചെന്നെത്തുന്ന രാജ്യത്തിന്റെ പരിഛേദമായി കേരളവും മാറുന്നു. കസ്റ്റഡിയില്‍ എടുത്ത വ്യക്തിയെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ നിയമപാലകരല്ല, മറിച്ച് നിയമ നിഷേധികളാണ്. കപട മൃഗസ്‌നേഹികളും പ്രകൃതി സ്‌നേഹികളും നിറഞ്ഞാടുന്ന കേരളത്തില്‍ കര്‍ഷകദ്രോഹ നടപടികളും ഇത്തരം ദാരുണ സംഭവങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

ഇവിടെ മനുഷ്യസ്‌നേഹിയും അവനുവേണ്ടി വാദിക്കുന്നവനും ഉണ്ടാകില്ലെന്ന ചിന്തയാണ് ഇത്തരം പ്രവൃത്തികളിലേക്ക് നയിക്കുന്നതെങ്കില്‍, ജനിച്ച് ജീവിക്കുന്ന മണ്ണില്‍ നിലനില്‍ക്കാനുള്ള അന്തിമ പോരാട്ടത്തിന് സുസജ്ജമായ ഒരു സമൂഹം ഇവിടെ ഉണ്ടെന്ന് ഭരണാധികാരികള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലംമാറ്റവും വകുപ്പുതല അന്വേഷണവും നടത്തി വെള്ളപൂശാനുള്ള ശ്രമം വിലപ്പോവില്ല. മാതൃകാപരമായ ശിക്ഷാനടപടികളിലൂടെ ഇത്തരക്കാരെ നിയമത്തിന് മുന്‍പില്‍ എത്തിക്കണം. ആശ്രയം നഷ്ടപ്പെട്ട കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം. അപകടകരമായ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണാധികാരികള്‍ ആര്‍ജവമുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആവ


Related Articles »