India - 2024

ഇസ്ലാമിക തീവ്രവാദം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് പിഎൽആർ

19-08-2020 - Wednesday

ഇസ്ലാമിക തീവ്രവാദം വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയറിയിച്ച് പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ്സ്. ദിനംതോറും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഇന്ത്യയിൽ വന്നുക്കൊണ്ടിരിക്കുന്നത്. ഐഎസ് ഭീകരരുമായി ഒത്തുചേർന്നു ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം പടുത്തുയർത്താൻ ഒരുകൂട്ടം തിവ്രവാദികൾ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾ ഇന്ത്യൻ ജനതയ്ക്ക് ഭീഷണിയാണ്. ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളെയാണ് ഇസ്ലാമിക തീവ്രവാദികൾ ലക്ഷ്യം വെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഭീകര സംഘടനയുമായി ബന്ധമുള്ള ഒരു യുവ ഡോക്ടറെ ബംഗളൂർ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

ആക്രമണത്തിൽ പരിക്കേൽക്കുന്ന ഐ എസ് ഭീകരർക്ക് ചികിത്സ ലഭ്യമാക്കുക, ആയുധങ്ങൾ എത്തിച്ച് നൽകുക എന്നീ കാര്യങ്ങൾ ലക്ഷ്യംവെച്ചു മൊബൈൽ ആപ്പ് വികസിപ്പിക്കുന്നതിനുമുള്ള ശ്രമത്തിലായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ട ഡോക്ടറെന്നാണ് എൻഐഎ വ്യക്തമാക്കിയിരിക്കുന്നത്. ഇദ്ദേഹം സിറിയയിലെ ഐഎസ് ക്യാന്പ് സന്ദർശിച്ചതിനും തെളിവു ലഭിച്ചിട്ടുണ്ട്. യുവഡോക്ടറെ കൂടാതെ രണ്ടു പൂനെ സ്വദേശികളും ഇന്നലെ അറസ്റ്റ്‌ ചെയ്‌യപെട്ടവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മാർച്ചിൽ ഭീകര ബന്ധമുള്ള കാശ്മീരി യുവതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതെല്ലം കാണിക്കുന്നത് ഇന്ത്യയിൽ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുന്നു എന്നുതന്നെയാണ്. എത്രയും വേഗം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ്സ് ആവശ്യപ്പെട്ടു.


Related Articles »