India - 2025

ആന്ധ്രയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി വൈദികന്‍റെ സംസ്‌കാരം നാളെ

22-08-2020 - Saturday

തിരുവനന്തപുരം: ആന്ധ്രയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി വൈദികന്‍ ഫാ. സാം പുതുവേലിലിന്റെ മൃതസംസ്കാരം നാളെ. തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതയിലെ ആര്യങ്കാവ് ഇടവകാംഗമായ ഫാ. സാം, പൂന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കട്കി പൂന രൂപതാംഗമായിരുന്നു. സംസ്‌കാര ശുശൂഷ ആര്യങ്കാവ് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ സഭ പള്ളിയില്‍ നാളെ ഉച്ചകഴിഞ്ഞു മൂന്നിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ആര്യങ്കാവ് പുതുവേലില്‍ ഫിലിപ്പോസ് റോസമ്മ ദമ്പതികളുടെ മകനാണ്. ഏകസഹോദരന്‍: റോബിന്‍ (അബുദാബി).


Related Articles »