Life In Christ - 2025
നാം ദൈവത്തിലേക്ക് തിരിയേണ്ടത് അത്യാവശ്യം: ബിഷപ്പ് തോമസ് ടോബിന്‍
പ്രവാചക ശബ്ദം 24-08-2020 - Monday
പ്രോവിഡന്‍സ് റോഡ് ഐലന്റ്: പ്രകൃതി ദുരന്തം, രാഷ്ട്രീയ കോളിളക്കങ്ങള്‍, പകര്‍ച്ചവ്യാധി എന്നിവ സൂചിപ്പിക്കുന്നത് ലോകാവസാന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നാണെങ്കില്‍ ദൈവത്തിലേക്ക് തിരിയുവാന്‍ ആരും വൈകരുതെന്ന ആഹ്വാനവുമായി അമേരിക്കന്‍ ബിഷപ്പ് രംഗത്ത്. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയായിരുന്നു പ്രോവിഡന്‍സ് റോഡ് ഐലന്റ് ബിഷപ്പ് തോമസ് ടോബിന്റെ ആഹ്വാനം. തന്റെ യാഥാസ്ഥിതിക, പ്രോലൈഫ് കാഴ്ചപ്പാടുകളുടെ പേരില്‍ പ്രസിദ്ധനാണ് എഴുപത്തിരണ്ടുകാരനായ ബിഷപ്പ് ടോബിന്‍.
കാട്ടുതീ, കൊടുങ്കാറ്റ്, വരള്‍ച്ച, രാഷ്ട്രീയ വിഭാഗീയത, തെരുവുകളിലെ അശാന്തി എന്നിവ സംബന്ധിച്ച പ്രവചനങ്ങള്‍ ഞാന്‍ സബ്സ്ക്രൈബ് ചെയ്യുന്നില്ലെങ്കിലും, എന്നാല്‍ ഇപ്പോള്‍, ഈ സാഹചര്യത്തില്‍ ദൈവത്തിലേക്ക് തിരിയുന്നതാണ് ഏറ്റവും നല്ലതെന്ന് ബിഷപ്പ് ടോബിന്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. നിരവധി പേരാണ് ബിഷപ്പിന്റെ സന്ദേശം പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
സ്വവര്‍ഗ്ഗാനുരാഗികളുടെ പ്രൈഡ് മന്തില്‍ പങ്കെടുക്കരുതെന്ന് തന്റെ രൂപതാംഗങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ബിഷപ്പ് ടോബിന്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചയായിരിന്നു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഒരു കത്തോലിക്കനല്ലെന്ന്‍ പറഞ്ഞുകൊണ്ട് ഈ അടുത്തകാലത്ത് നടത്തിയ ട്വീറ്റിനും വലിയ പ്രതികരണമാണ് ലഭിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക