Life In Christ - 2025

നിരാലംബരെ സഹായിക്കാന്‍ വത്തിക്കാനിൽ നിന്നും ലാ സലൈറ്റ് വരെ സൈക്കിൾ തീർത്ഥാടനവുമായി വൈദികര്‍

പ്രവാചക ശബ്ദം 26-08-2020 - Wednesday

റോം: നിരാലംബരായ വിദ്യാർത്ഥികളെ സഹായിക്കാനായി റോമിലെ പൊന്തിഫിക്കൽ റെജീന അപ്പസ്തോലരം അത്തനെയത്തിലെ വൈദികരും വിദ്യാർത്ഥികളും ചേർന്ന് സൈക്കിൾ തീർത്ഥാടനം. 'ടൂർ ടു ഫ്രാൻസ്' പദ്ധതിയുടെ ഭാഗമായി റോമില്‍ നിന്ന്‍ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ലാ സലൈറ്റ് വരെ 1400 കിലോമീറ്റർ നീളുന്ന തീർത്ഥാടന യാത്ര വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ നിന്നുമാണ് ആരംഭിച്ചത്. ആഗോള പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന സമൂഹത്തിന്റെ ഉദാരമനസ്കതയാണ് കാണാൻ സാധിക്കുന്നതെന്ന് പൊന്തിഫിക്കൽ അത്തനെയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

സഭാപരമായ വിഷയങ്ങളെപ്പറ്റി പഠിപ്പിക്കുന്ന സ്ഥാപനമാണ് റെജീന അപ്പസ്തോലരം അത്തനെയം. ഫ്രാൻസിൽ പ്രവേശിക്കുന്നതിനുമുമ്പ് അസീസി, ഫ്ലോറൻസ്, ജനോവ തുടങ്ങിയ സ്ഥലങ്ങളിൽ തീർത്ഥാടകർ സൈക്കിൾ യാത്ര നിർത്തി വിശ്രമിക്കും. ഓഗസ്റ്റ് 22നു ഫാ. ക്ലെമെൻസ് ഗുഡ്ബർലറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യാത്ര ഓഗസ്റ്റ് 29നു ലാ സലൈറ്റിൽ എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്. ഫ്രഞ്ച് മലനിരകളിലാണ് പ്രസിദ്ധമായ ലാ സലൈറ്റ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 1846 സെപ്റ്റംബർ 19നു രണ്ടു കുട്ടികൾക്ക് മാതാവ് ഇവിടെ പ്രത്യക്ഷപ്പെട്ടിരിന്നു. ദൈവ ദൂഷണം പറയുന്ന സംസ്കാരം, ഞായറാഴ്ച വിശുദ്ധ ദിനമായി ആചരിക്കാൻ മടിക്കുക എന്നീ കാര്യങ്ങളിൽ പരിശുദ്ധ കന്യകാമറിയം അന്നു ദുഃഖം പ്രകടിപ്പിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »