News - 2025
മാർ ജോൺ നെല്ലിക്കുന്നേലിനും ആറ് വൈദികര്‍ക്കും കോവിഡ് 19
പ്രവാചക ശബ്ദം 28-08-2020 - Friday
തൊടുപുഴ: ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിനും ആറ് വൈദികര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ബിഷപ്പിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ബിഷപ്പിനും വൈദികര്‍ക്കും കട്ടപ്പന ഫൊർത്തുണാത്തുസ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലാണ് ചികിത്സ. രൂപതാ കേന്ദ്രത്തിലെ ഒരു ഓഫീസും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവർത്തിക്കുന്നതല്ലായെന്ന് പിആര്‍ഓ അറിയിച്ചു. ബിഷപ്പ് ഹൌസുമായി ഈ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ സർക്കാർ നിബന്ധനകളനുസരിച്ച് ക്വാറന്റൈനിലിരിക്കണമെന്നും ഇടുക്കി രൂപത പ്രസ്താവനയില്‍ അറിയിച്ചു.