News - 2024

‘ജീവന്റെ ജാലക’ത്തില്‍ വീണ്ടും അതിഥി: ‘സൂസിയ’യെ ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ പോളിഷ് കന്യാസ്ത്രീകള്‍

പ്രവാചക ശബ്ദം 25-08-2020 - Tuesday

വാര്‍സോ, പോളണ്ട്: തങ്ങള്‍ക്ക് ജനിക്കുന്ന കുരുന്നുകളെ പരിപാലിക്കുവാന്‍ കഴിവില്ലാത്ത മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളെ ഏല്‍പ്പിക്കുന്നതിനായി പോളണ്ടിലെ ഫ്രാന്‍സിസ്കന്‍ കന്യാസ്ത്രീകള്‍ (ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ദി ഫാമിലി ഓഫ് മേരി) സ്ഥാപിച്ച “ജീവന്റെ ജാലകം” ബേബി ബോക്സില്‍ പുതിയൊരു അതിഥി കൂടി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ബേബി ബോക്സില്‍ പുതിയൊരു പെണ്‍കുട്ടിയെ സിസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24ന് പുലര്‍ച്ചെ മൂന്നു മണിയ്ക്കാണ് കുഞ്ഞ് ജനിച്ചതെന്ന കുറിപ്പോടെ കുട്ടിയെ ബേബി ബോക്സില്‍ കണ്ടെത്തിയെന്നാണ് വാര്‍സോ രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ജീവന്റെ ജാലകത്തില്‍ കണ്ടെത്തുന്ന പതിനെട്ടാമത്തെ കുഞ്ഞിന് ‘സൂസിയ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞ് ആരോഗ്യവതിയാണെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. വാര്‍സോയിലെ ഹോസാ സ്ട്രീറ്റിലെ കോണ്‍വെന്റിന് പുറത്തുനിന്നുകൊണ്ട് തന്നെ മാതാപിതാക്കള്‍ക്ക് കുട്ടികളെ നിക്ഷേപിക്കുവാന്‍ കഴിയുന്ന രീതിയില്‍ കോണ്‍വെന്റിനോട് ചേര്‍ന്ന്‍ തന്നെയാണ് ജീവന്റെ ജാലകം സ്ഥാപിച്ചിരിക്കുന്നത്. ബേബി ബോക്സില്‍ കുട്ടികള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതും, കണ്ടെത്തുന്ന കുഞ്ഞുങ്ങളുടെ പരിപാലനവും കന്യാസ്ത്രീകളുടെ ചുമതലയാണ്. 2008 ഡിസംബര്‍ ആറിന് ആര്‍ച്ച് ബിഷപ്പ് കാസിമിയേഴ്സ് നിക്സാണ് ‘ജീവന്റെ ജാലക’ത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 578