India - 2025
കെസിവൈഎം സംസ്ഥാന സെനറ്റ് നാളെ
29-08-2020 - Saturday
കോട്ടയം: കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎം സംസ്ഥാന സെനറ്റ് നാളെ നടക്കും. ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്യും. 200 പ്രതിനിധികള്‍ ഓണ്‍ലൈനില്‍ പങ്കെടുക്കുന്ന യോഗം സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു പ്രസിഡന്റ് ബിജോ പി. ബാബു പറഞ്ഞു.ക്രിസ്റ്റി ചക്കാലയ്ക്കല്‍, ജെയ്‌സണ്‍ ചക്കേടത്ത്, ലിമിന ജോര്‍ജ്, അനൂപ് പുന്നപ്പുഴ, സിബിന്‍ സാമുവേല്‍, അബിനി പോള്‍, ഡെനിയ സി. ജയന്‍, ലിജീഷ് മാര്‍ട്ടിന്‍, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സിസ്റ്റര്‍ റോസ് മെറിന്‍ എസ്ഡി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.