India
ശങ്കരയ്യയുടെ ഭവനം നിര്‍മ്മിച്ചതിന് പിന്നാലെ ഒറ്റയ്ക്കു ഗ്രോട്ടോ നിര്‍മ്മിച്ച് അദിലാബാദ് ബിഷപ്പ്
പ്രവാചക ശബ്ദം 10-09-2020 - Thursday
അദിലാബാദ്: തീപിടുത്തത്തില്‍ നശിച്ച സാധുകുടുംബത്തിന്റെ ഭവനം പുനര്‍ നിര്‍മ്മിക്കുവാന്‍ നേരിട്ടു ഇറങ്ങിയ തെലുങ്കാനയിലെ അദിലാബാദ് രൂപതയുടെ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ വീണ്ടും നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. പരിശുദ്ധ ദൈവമാതാവിന് പിറന്നാൾ സമ്മാനം ഒരുക്കുക എന്ന ലക്ഷ്യത്തിലൂന്നി അദിലാബാദ് രൂപതാ പാസ്റ്ററൽ സെന്ററിന്റെ മുന്നില്‍ ഒറ്റയ്ക്കു ഗ്രോട്ടോ നിര്‍മ്മിച്ച അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ് ചര്‍ച്ചയാകുന്നത്. ഉരുളൻ കല്ലുകൾ ചുമക്കുന്നതു മുതൽ കുമ്മായം കൂട്ടുന്നതും കല്ലുറപ്പിക്കുന്നതുമെല്ലാം ഒറ്റയ്ക്കു തന്നെ നിര്‍വ്വഹിച്ച അദ്ദേഹം മാതാവിന്റെ ജനനത്തിരുനാൾ ദിനത്തിലാണ് നിര്‍മ്മാണം പൂർത്തിയാക്കിയത്.
ചെറിയ ഒരു ജലാശയവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. അദിലാബാദ് രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കുന്നോത്ത് ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് നിര്‍വ്വഹിച്ചു. രാത്രി വൈകിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിഷപ്പിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അദിലാബാദ് രൂപത പരിധിയില്‍ ഉള്‍പ്പെടുന്ന മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭവനം ഇലക്ട്രിക് ഷോർട്ട് സെർക്യൂട്ട് ഉണ്ടായതിനെത്തുടർന്ന് കത്തി നശിച്ചപ്പോള്‍ രാവും പകലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ബിഷപ്പിനെ കുറിച്ചുള്ള വാര്‍ത്ത വലിയ ചര്‍ച്ചയായിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക