India - 2025
ആഗോള ലത്തീന്‍ യുവജന സംഗമം ഇന്ന്
13-09-2020 - Sunday
കൊച്ചി: കെസിവൈഎം ലാറ്റിന്റെ നേതൃത്വത്തില്‍ കെആര്‍എല്‍സിബിസി പ്രവാസികാര്യ കമ്മീഷനും ഐസിവൈഎം നാഷണലിന്റെയും സഹകരണത്തോടെ നടത്തുന്ന വോക്സ് ലാറ്റിന 2020 ന്റെ ആഗോള ലത്തീന്‍ യുവജന സംഗമം ഇന്നു വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെ ഓണ്‍ലൈനായി നടക്കും.'യുവജനങ്ങള്‍: കരുതലും അതിജീവനവും' എന്ന വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 23നാരംഭിച്ച വിവിധരാജ്യങ്ങളിലെ പ്രതിനിധിസംഗമങ്ങളുടെ അവസാന ഭാഗമായ സംഗമമാണ് ഇന്നു നടക്കുന്നത്.കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായി ആയിരത്തിലധികം യുവജനങ്ങളും അല്‍മായരും പങ്കെടുക്കും.
![](/images/close.png)