India - 2024

മോണ്‍. ജോര്‍ജ് കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബര്‍ 29ന്

പ്രവാചക ശബ്ദം 23-09-2020 - Wednesday

കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബര്‍ 29നു രാവിലെ 8.30നു കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. മെത്രാഭിഷേകത്തിനു മുന്നോടിയായുള്ള റമ്പാന്‍ പട്ടം ഒക്ടോബര്‍ 11നു രാവിലെ 8.30ന് റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലാകും നടത്തപ്പെടുക. ശുശ്രൂഷകള്‍ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ സഹകാര്‍മികരാകുമെന്ന് വികാരി ജനറാള്‍ മോണ്‍.മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു.


Related Articles »