News

പോളണ്ടില്‍ ജപമാല റാലിക്കു നേരെ എൽജിബിടി പ്രവർത്തകയുടെ ആക്രമണം

പ്രവാചക ശബ്ദം 25-09-2020 - Friday

വാര്‍സോ: സെപ്റ്റംബർ പന്ത്രണ്ടിന് പോളണ്ടിൽ നടന്ന ജപമാല റാലിക്കിടെ എൽജിബിടി പ്രവർത്തക റാലിയിൽ പങ്കെടുക്കാനെത്തിയ കത്തോലിക്കാ വിശ്വാസിയെ ആക്രമിച്ചു. ജൂലൈ മാസം പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തു രൂപം വികൃതമാക്കാൻ ശ്രമിച്ചതിന് പാപ പരിഹാരമായി ട്രഡീഷൺ, ഫാമിലി, പ്രോപ്പർട്ടി എന്ന കത്തോലിക്ക സംഘടനയുടെ യുവജനവിഭാഗം സംഘടിപ്പിച്ച ജപമാല പ്രാർത്ഥനയ്ക്കിടെയാണ് പ്രകോപനം ഉണ്ടായത്. എൽജിബിടി പതാകയുമായി എത്തിയ പ്രവർത്തക വിസിലൂതി ആദ്യം ജപമാല പ്രാർത്ഥന തടസ്സപ്പെടുത്താൻ ശ്രമിച്ചു.

പിന്നീട് പ്രാർത്ഥനയിൽ പങ്കെടുത്തു കൊണ്ടിരുന്ന ഒരു വ്യക്തിയുടെ കൈകളിൽ കടിക്കാൻ ശ്രമിക്കുകയായിരുന്നു. സ്റ്റാനിസ്ലോ സഡോവ്സ്കി എന്ന വിശ്വാസിയാണ് ആക്രമിക്കപ്പെട്ടത്. കടിയേറ്റ കൈയിൽ ആഴത്തിലുള്ള മുറിവുണ്ടാവുകയും, രക്തം വരികയും ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫോൺ കൈകളിൽനിന്ന് തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ അതിന് അനുവദിക്കാതിരുന്നതാണ് എൽജിബിടി പ്രവർത്തകയെ തന്നെ ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്ന് സഡോവ്സ്കി വിശദീകരിച്ചു. സ്റ്റാനിസ്ലോ സഡോവ്സ്കിയുടെ കൈകളിൽ ഉണ്ടായിരുന്ന ജപമാലയും എൽജിബിടി പ്രവർത്തക നശിപ്പിച്ചിരുന്നു.

കർത്താവിന്റെ രൂപം തകർക്കാൻ ശ്രമം നടത്തുമ്പോൾ നിശബ്ദരായി ഇരിക്കില്ലായെന്നും എൽജിബിടി ചിന്താഗതിയിൽ നിന്ന് കുടുംബങ്ങളെയും, രാജ്യത്തെയും രക്ഷിക്കണമെന്ന് പറഞ്ഞ് പരിശുദ്ധ മറിയത്തോട് മധ്യസ്ഥം അപേക്ഷിക്കുന്നത് തുടരാൻ കത്തോലിക്കാ യുവജനങ്ങൾ ഇനിയും ഇവിടെ എത്തുമെന്നും സഡോവ്സ്കി പറഞ്ഞു. ജൂലൈയില്‍ പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിൽ ക്രിസ്തുവിന്റെ രൂപം എൽജിബിടി പ്രവർത്തകർ വികൃതമാക്കിയ ദിവസം തന്നെ പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മോറാവീക്കി സ്ഥലത്തെത്തി പ്രാര്‍ത്ഥന നടത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 586