News

ഇറ്റലിയിലെ സെന്‍റ് അഗത ദേവാലയത്തില്‍ ആക്രമണം: തിരുവോസ്തി ചിതറിക്കപ്പെട്ട നിലയില്‍

പ്രവാചക ശബ്ദം 23-09-2020 - Wednesday

റോം: മൂന്നാം നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ അഗത പുണ്യവതിയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ഇറ്റലിയിലെ കാള്‍ട്ടാണിസെറ്റായിലെ സെന്‍റ് അഗത ദേവാലയം ആക്രമിക്കപ്പെട്ടു. ദേവാലയത്തില്‍ കവര്‍ച്ച നടത്തുവാനുള്ള ശ്രമത്തിനിടെയാണ് മോഷ്ട്ടാക്കള്‍ ആക്രമണം നടത്തിയത്. ദേവാലയത്തില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ നാണയങ്ങളും വിശുദ്ധ വസ്തുക്കളും മോഷ്ടിക്കുകയും ദേവാലയം അലംകോലമാക്കുകയും ചെയ്തു. വാഴ്ത്തിയ തിരുവോസ്തി നിലത്ത് ചിതറിക്കിടക്കുന്ന ദാരുണമായ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിശുദ്ധരുടെ രൂപങ്ങളും മറ്റും നശിപ്പിച്ച നിലയിലാണ്. രാത്രിയിലാണ് മോഷണം നടന്നത്.

അതേസമയം സി‌സി‌ടി‌വി‌യില്‍ പതിഞ്ഞ ചിത്രത്തില്‍ നിന്നും മോഷ്ടാക്കളെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുപതുകാരനായ സാല്‍വട്ടോറെ ജിയാന്നോനെ, അലെസ്സിയോ പിയോ റാവുള്‍ നാസെല്ലി എന്ന ഇരുപത്തിയഞ്ചുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ പോലീസ് വീണ്ടെടുത്ത് വൈദികനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ആഗോള തലത്തില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങളും മോഷണവും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കാള്‍ട്ടാണിസെറ്റായിലെ ആക്രമണം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 585