India - 2024

കാരിത്താസ് ഇന്ത്യയുടെ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു

30-09-2020 - Wednesday

കൊച്ചി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യക്ഷേമ സംഘടനയായ കാരിത്താസ് ഇന്ത്യയുടെ 58ാം സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ നടന്ന ദിനാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. കാരിത്താസ് ഇന്ത്യ കാന്‍സര്‍ പ്രവര്‍ത്തന മേഖലയില്‍ നടപ്പിലാക്കി വരുന്ന ആശാകിരണം കാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി ആരംഭിച്ച ടെലി മെഡിസിന്‍ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു.

കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡന്‍ എംപി, ഫാ. ജേക്കബ് മാവുങ്കല്‍, ഡോ. പി. ജയശങ്കര്‍, ബിന്ദു റോണി, ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, സി.ടി. നെല്‍സണ്‍, ബബിത ആലി, അബീഷ് ആന്റണി, അതിഥിത്തൊഴിലാളികളുടെ സമൂഹത്തില്നിണന്ന് എംജി യൂണിവേഴ്‌സിറ്റി ബിഎ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പായല്‍കുമാരി എന്നിവര്‍ സംസാരിച്ചു


Related Articles »