India - 2025
കെസിവൈഎം സംസ്ഥാനസമിതി ഇന്നു കര്‍ഷക സംരക്ഷണ ദിനമായി ആചരിക്കുന്നു
02-10-2020 - Friday
കോട്ടയം: കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്കു തീറെഴുതുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം സംസ്ഥാനസമിതി ഇന്നു കര്‍ഷക സംരക്ഷണദിനം ആചരിക്കും. കേരളത്തിലെ 32 കെസിവൈഎം രൂപത കാര്യാലയങ്ങളിലും യൂണിറ്റുകളിലും പ്രതിഷേധിക്കും. സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള നില്‍പ് സമരം രാവിലെ 10ന് എറണാകുളം ഹൈകോര്‍ട്ട് ജംഗ്ഷനില്‍ നടക്കും. ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളായ ബിജോ പി. ബാബു, ക്രിസ്റ്റി ചക്കാലക്കല്‍, ജയ്‌സണ്‍ ചക്കേടത്ത്, ലിമിന ജോര്‍ജ്, അനൂപ് പുന്നപ്പുഴ, സിബിന്‍ സാമുവേല്‍, ഡെനിയ സിസി ജയന്‍, അബിനി പോള്‍, ലിജീഷ് മാര്‍ട്ടിന്‍, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സിസ്റ്റര്‍ റോസ് മെറിന്‍ എസ്ഡി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.