India - 2025
കന്യാസ്ത്രീ അവഹേളനം: സാമുവല്‍ കൂടലിനെതിരേ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നു പോലീസും കേസെടുത്തു
പ്രവാചക ശബ്ദം 07-10-2020 - Wednesday
കോട്ടയം: സാമൂഹ്യ മാധ്യമങ്ങളിലൂടെ കത്തോലിക്ക സന്യാസിനികളെ അശ്ലീല പദമുപയോഗിച്ച് അവഹേളിച്ച പത്തനംതിട്ട കലത്തൂര്‍ സ്വദേശിയായ വ്ലോഗര്‍ സാമുവല്‍ കൂടലിനെതിരേ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നു ചങ്ങനാശ്ശേരി പോലീസും കേസെടുത്തു. സാമുവലിനെതിരേ ചങ്ങനാശ്ശേരി സ്വദേശി ജോസ് മാത്യു ഓലിക്കല്‍ ചങ്ങനാശ്ശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശാനുസരണമാണ് ഇന്നലെ ചൊവ്വാഴ്ച ചങ്ങനാശ്ശേരി പോലീസും കേസെടുത്തത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.
സാമുവല്‍ കൂടലിനെതിരേ കഴിഞ്ഞയാഴ്ച വനിതാ കമ്മീഷനും കേസെടുത്തിരുന്നു. 139 പരാതികളാണ് ഇയാള്‍ക്കെതിരേ വനിതാ കമ്മീഷന് ലഭിച്ചത്. ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും കന്യാസ്ത്രീകളെയും വൈദികരെയും ലൈംഗീകമായി അധിക്ഷേപിച്ചെന്നാണ് പരാതി. ഭാഗ്യലക്ഷ്മി അടക്കമുളളവരുടെ പരസ്യപ്രതിഷേധം നേരിടേണ്ടിവന്ന വിജയ് പി നായര്‍ക്കെതിരേ ഉയര്‍ന്ന സമാന ആരോപണമാണ് സാമുവല്‍ കൂടലിനെതിരെയും സന്യാസിനികള്‍ ഉന്നയിച്ചത്. ആദ്യം നല്‍കിയ പരാതി വനിത കമ്മീഷന്‍ ഗൗരവമായെടുക്കാതെ വന്നതോടെ പരാതികള്‍ കൂട്ടത്തോടെയെത്തുകയായിരുന്നു. കേരള വനിതകമ്മീഷന്റെ ചരിത്രത്തിലാദ്യമായാണ് ഒരാള്‍ക്കെതിരെ ഇത്രയധികം പരാതികള്‍ ഒരുമിച്ചെത്തുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക