India - 2025
യേശുവിനായി അനേകം ആത്മാക്കളെ നേടിയ ആൻ്റണി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഇനി ഓര്‍മ്മ
പ്രവാചക ശബ്ദം 15-10-2020 - Thursday
തൃശൂർ: ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ തുടക്കം മുതൽ ഗാന ശുശ്രൂഷയിലൂടെ യേശുവിനായി അനേകരെ നേടിയ ബ്രദര്‍ ആൻ്റണി ജോര്‍ജ്ജ് ഫെർണാണ്ടസ് അന്തരിച്ചു. 55 വയസായിരുന്നു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. പോട്ട ഡിവൈൻ ധ്യാന ശുശ്രൂഷകളുടെ തുടക്കം മുതൽ ധ്യാനകേന്ദ്ര സ്ഥാപകരായ ഫാ.മാത്യു നായ്ക്കംപറമ്പിൽ, ഫാ.ജോർജ് പനയ്ക്കൽ എന്നിവർക്കൊപ്പം ആൻ്റണി ഫെർണാണ്ടസ് ഗാനശുശ്രൂഷ നടത്തിയിരുന്നു.
ഗാനശുശ്രൂഷകൾക്കും വചന ശുശ്രൂഷകൾക്കും നേതൃത്വം കൊടുത്ത് അനേകരെ ദൈവത്തിലേയ്ക്ക് അടുപ്പിച്ച ആന്റണി ഫെർണ്ണാണ്ടസ് ‘കർത്താവ് അഭിഷേകം ചെയ്ത ദൈവദാസൻ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കൊറോണ ലോക്ക് ഡൗൺ കാലം വരെ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ലോകമെമ്പാടുമുള്ള ശുശ്രൂഷകളിൽ ആൻ്റണി ഫെർണാണ്ടസ് നിറ സാന്നിധ്യമായിരിന്നു. ലോക്ക് ഡൗൺകാലത്ത് ടെലിവിഷൻ ശുശ്രൂഷകളിലൂടെ ആൻറണി ഫെർണാണ്ടാസ് തന്റെ ശുശ്രൂഷ തുടര്‍ന്നിരിന്നു. കൊല്ലം രൂപത തങ്കശ്ശേരി ഇടവകാംഗമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക