Arts - 2024

ആദ്യ ചിത്രത്തിന് അംഗീകാരം: കേരളം ഫിലിം ക്രിട്ടിക്സ് പുരസ്‌കാര നിറവിൽ ഫാ. റോയ് കാരക്കാട്ട്

പ്രവാചക ശബ്ദം 21-10-2020 - Wednesday

കൊച്ചി: കേരളം ഫിലിം ക്രിട്ടിക്സ് അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം നേടി ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭാംഗമായ ഫാ. റോയ് കാരക്കാട്ട്. അദ്ദേഹം സംവിധാനം ചെയ്ത 'കാറ്റിനരികെ' എന്ന ചിത്രത്തിനാണ്  44–ാമത് ഫിലിം ക്രിട്ടിക്സ് അവാർഡിൽ നവാഗത പ്രതിഭയ്ക്കുളള പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്.  മലയാളത്തിൽ ഒരു വൈദികൻ സംവിധാനം ചെയ്ത് പൂർത്തീകരിച്ച ആദ്യ ഫീച്ചർ ഫിലിം ആണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.  ഒരു മലഞ്ചെരുവിൽ ഒറ്റയ്ക്ക് താമസിക്കുന്ന അപ്പനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും അവരുടെ അതിജീവനവുമാണ് പ്രമേയം.

സമാന ചിന്താഗതിക്കരായ ഒരു കൂട്ടം സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്ത സിനിമയാണ് ‘കാറ്റിനരികെ’ എന്ന് ഫാ. റോയ് കാരക്കാട്ട് പറയുന്നു.  ‘സിനിമയിലൂടെ ആദർശങ്ങളും നല്ല സന്ദേശങ്ങളും പകർന്നുകൊടുക്കുക എന്നുള്ളതാണ് തന്റെ ഉദ്ദേശ്യം. പുതിയ ചില കഥകൾ മനസ്സിൽ ഉണ്ടെന്നും പഠനം കഴിഞ്ഞാൽ ഉടൻ പുതിയ സിനിമക്കായുള്ള ചർച്ചകൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോയി അച്ചന്റെ സുഹൃത്തും വൈദികനുമായ ആന്റണിയുമായി ചേർന്നാണ് കഥ എഴുതിയത്. ചെറുപ്പം മുതൽ തന്നെ കഥ എഴുതുമായിരുന്നുവെന്ന് വൈദികൻ പറയുന്നു. അത് സെമിനാരിയിൽ ചേർന്നതിനുശേഷവും തുടർന്നു.  കോളജ് മാഗസിനിൽ എഴുതിത്തുടങ്ങി, അതിനു ശേഷം ജേർണലിസം പഠിക്കുകയും ചങ്ങനാശേരി മീഡിയ വില്ലേജിൽ എത്തപ്പെടുകയും ചെയ്തു.  അവിടെ നിന്നും സിനിമ പഠിച്ചതിന്‌ ശേഷം ഡോക്യൂമെന്ററികളും ഹ്രസ്വ ചിത്രങ്ങളും ചെയ്തു.  2018 അദ്ദേഹം ചെയ്ത 'ദി ലാസ്റ്റ് ഡ്രോപ്പ്' എന്ന ഹ്രസ്വ ചിത്രത്തിന് കൽക്കട്ട രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അവാർഡ് ലഭിച്ചു.

കലയോട് വളരെയധികം താല്പര്യമുള്ള  ഫാ. റോയ് കാരക്കാട്ട് ഇപ്പോൾ സിനിമയിൽ പി എച്ച് ഡി  ചെയ്തുകൊണ്ടിരിക്കുകയാണ്.   

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »