News - 2025

വീണ്ടും പ്രോലൈഫ് പോളണ്ട്: ഗര്‍ഭഛിദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് ഭരണഘടനാ കോടതി

പ്രവാചക ശബ്ദം 23-10-2020 - Friday

വാര്‍സോ: ക്രിസ്തീയ മൂല്യങ്ങളെ ശക്തമായ രീതിയില്‍ യൂറോപ്പിന് സാക്ഷ്യമേകുന്ന പോളണ്ടില്‍ ഗര്‍ഭഛിദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് ഭരണഘടനാ കോടതി. ജനിക്കുമ്പോള്‍ വൈകല്യമുണ്ടാകും എന്നതിന്റെ പേരില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പോളണ്ടിലെ ഭരണഘടനാ കോടതി വിധിച്ചു. എല്ലാവരുടെയും ജീവന്‍ ഏതു വിധവും സംരക്ഷിക്കണമെന്ന ഭരണഘടനാ തത്വം 1993ലെ ഗര്‍ഭഛിദ്രനിയമത്തില്‍ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് പ്രോലൈഫ് ചിന്താഗതിയെ ചേര്‍ത്തു പിടിച്ചുള്ള വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

1993ൽ പാസാക്കിയ ഇപ്പോഴുള്ള ഗര്‍ഭഛിദ്ര നിയമപ്രകാരം ബലാത്സംഘം മൂലമോ അടുത്തബന്ധുക്കൾ തമ്മിലുള്ള അവിഹിതബന്ധത്തിലോ ജനിക്കുന്ന കുട്ടികളെ ഗർഭഛിദ്രം ചെയ്യാൻ അനുവാദമുണ്ട്. ഓരോ വര്‍ഷവും ഏതാണ്ട് 700 മുതല്‍ 1800 വരെ നിയമാനുസൃത അബോര്‍ഷനുകളാണ് രാജ്യത്തു നടക്കുന്നത്. സ്വവര്‍ഗ്ഗ വിവാഹ നിയമത്തിലും ശക്തമായ നിലപാടുള്ള രാജ്യമാണ് പോളണ്ട്. രാജ്യത്തിന്റെ പാരമ്പര്യത്തിനും കത്തോലിക്ക കുടുംബ മൂല്യങ്ങള്‍ക്കും നിരക്കാത്തതുമായ പാശ്ചാത്യ സ്വാതന്ത്ര്യ വാദികളുടെ സ്വവര്‍ഗ്ഗാനുരാഗ നിലപാട് സമൂഹത്തിന് അപകടകരമാണെന്നു രാജ്യം ഭരിക്കുന്ന പോളണ്ടിലെ വലതുപക്ഷ 'ലോ ആന്‍ഡ്‌ ജസ്റ്റിസ്' പാര്‍ട്ടി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »