India - 2024

കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഭാരവാഹികള്‍ ഉപവാസം സമരം നടത്തി

പ്രവാചക ശബ്ദം 24-10-2020 - Saturday

തിരുവനന്തപുരം: അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഹ്വാന പ്രകാരം സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന ഉപവാസത്തിന്റെ നാലാം ദിവസമായ ഇന്നലെ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഭാരവാഹികള്‍ ഉപവാസം സമരം നടത്തി.

വികാരി ജനറാള്‍ മോണ്‍. ജി. ക്രിസ്തുദാസ്ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേജര്‍ മലങ്കര അതിരൂപത കോര്‍പറേറ്റ് മാനേജര്‍ മോണ്‍. ഡോ.വര്‍ക്കി ആറ്റുപുറത്ത്, നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോസഫ് അനില്‍, ഫാ. വൈ. ഡയ്‌സണ്‍, മോണ്‍. വി.പി. ജോസ്, സാലു പതാലില്‍, ഡി.ആര്‍. ജോസ്, ജിമ്മി ജോണ്‍, ബെന്നി ബിസ്വാള്‍ എന്നിവര്‍ ഇന്നലെ ഉപവസിച്ചു. ഉപവാസം ഇന്നും തുടരും.


Related Articles »