News - 2024

കോവിഡ് ബാധിച്ച നയതന്ത്ര പ്രതിനിധി ഫ്രാന്‍സിസ് പാപ്പയെ സന്ദർശിച്ചതായി റിപ്പോർട്ട്

പ്രവാചക ശബ്ദം 26-10-2020 - Monday

റോം∙ കോവിഡ് ബാധിച്ച നയതന്ത്ര പ്രതിനിധി ഫ്രാന്‍സിസ് മാർപാപ്പയെ സന്ദർശിച്ചതായി റിപ്പോർട്ട്. ഓസ്ട്രേലിയായിലെ അപ്പസ്തോലിക പ്രതിനിധി ആർച്ച് ബിഷപ്പ് അഡോൾഫോ ടിറ്റോ യെല്ലാനയ്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആറിനു അദ്ദേഹം വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ചിരിന്നു. പിന്നീട് ഓസ്ട്രേലിയയിൽ നടത്തിയ ടെസ്റ്റില്‍ ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിക്കുകയായിരിന്നു. ഒക്ടോബര്‍ 9നു സിഡ്നിയില്‍ നടത്തിയ ടെസ്റ്റിലാണ് രോഗവിവരം സ്ഥിരീകരിച്ചത്.

മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഫ്രാന്‍സിസ് പാപ്പ താമസിച്ചു വരുന്ന കാസാ സാന്താ മാര്‍ത്തായിലെ അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരിന്നു. വത്തിക്കാന്റെ സുരക്ഷാ ചുമതലയുള്ള 135 പേരടങ്ങുന്ന സ്വിസ്സ് ഗാര്‍ഡ് സേനയിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊന്തിഫിക്കല്‍ സ്വിസ്സ് ഗാര്‍ഡ്സ് ഇക്കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വത്തിക്കാനില്‍ രോഗബാധ ഒരിടവേളയ്ക്കു ശേഷം വീണ്ടും വ്യാപിക്കുന്നത് ആശങ്കയ്ക്കു വഴി തെളിയിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »